
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യൂതി ഉപഭോഗം റെക്കോര്‍ഡില്‍. ഇന്നലെ സംസ്ഥാനത്ത് ഉണ്ടായ ഉപഭോഗം 118.26 ദശലക്ഷം യൂണിറ്റില്‍ എത്തി. കടുത്ത ചൂട് തുടരുന്നതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈദ്യുതി ഉപഭോഗം റെക്കോാര്‍ഡിലാണ്. എന്നാല്‍ വൈദ്യൂതി ആവശ്യകത ഉയര്‍ന്നിട്ടില്ല. ഇന്നലെ സംസ്ഥാനത്തെ വൈദ്യൂതി ആവശ്യകത 5932 മെഗാവാട്ട് ആയിരുന്നു.
അതിനിടെ, ജലസംഭരണികളിലെ ജനനിരപ്പ് താഴ്ന്നതും വൈദ്യുതി ഉത്പാദനത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഉപഭോഗവും ഉത്പാദനവും യോജിക്കാന്‍ പാറ്റാതെ വരുന്നതിനാല്‍ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് സൂചനയാണ്. പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരിലാണ് കെഎസ്ഇബി ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.