Image

വി.ഡി. സതീശന്‍ PR പണി അവസാനിപ്പിക്കണം; എറണാകുളം DCC-ക്ക് മുന്നില്‍ ഫ്ളക്സുകള്‍

Published on 28 April, 2026
 വി.ഡി. സതീശന്‍ PR പണി അവസാനിപ്പിക്കണം;  എറണാകുളം DCC-ക്ക് മുന്നില്‍ ഫ്ളക്സുകള്‍

 


കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡിസിസിക്ക് മുന്നില്‍ ഫ്ളക്സുകള്‍. വി.ഡി. സതീശന്‍ പിആര്‍ പണി അവസാനിപ്പിക്കണം എന്നാണ് ഫ്ളക്സിലെ പരാമര്‍ശം. പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ മുതിര്‍ന്ന നേതാക്കളെ താറടിക്കേണ്ടെന്നും മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം വിലപ്പോകില്ലെന്നുമാണ്വിമര്‍ശനം.


ഡിസിസി ഓഫീസിന് തൊട്ടുമുന്‍വശത്തായി രണ്ട് ഫ്ളക്സുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇന്നലെ രാത്രിയോടെ ആയിരിക്കാം ഫ്ളക്സുകള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടത് എന്നാണ് കരുതുന്നത്.'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി' എന്ന പേരില്‍ - 'പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല' - എന്നാണ് ഒരു ഫ്ളക്സിലെ വാക്കുകള്‍.തൊട്ടടുത്തായി സ്ഥാപിച്ചിട്ടുള്ള മറ്റൊരു ഫ്ളക്സില്‍ - 'വി.ഡി. സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കുക. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും' - എന്നാണ് എഴുതിയിരിക്കുന്നത്. 
 

Join WhatsApp News
ചെല്ലപ്പനാശാരി 2026-04-28 11:15:12
ഇത് കൊള്ളാലോ ? ഞാൻ സതീശൻറെ പേരിൽ പൊലിമർകെറ്റിൽ ഒരു നൂറു ഡോളർ വീശുകയാണ്. ചുമ്മാ ഒരു രസം! ചെല്ലപ്പനാശാരി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക