
വാഷിംഗ്ടണിൽ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിൽ വെടിവയ്പ് നടത്തിയ കോൾ തോമസ് അലൻ (31) പ്രസിഡന്റ് ട്രംപിനെ വധിക്കാൻ ശ്രമിച്ചു എന്ന കുറ്റാരോപണം നേരിടുന്നു. ശനിയാഴ്ച്ച ഫെഡറൽ കോടതിയിൽ അയാളുടെ മേൽ കുറ്റം ചുമത്തി. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവാണ് ശിക്ഷ.
അലൻ നിരപരാധിയാണെന്ന് വാദിച്ച അയാളുടെ അഭിഭാഷകർ അയാൾക്കു ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്നു ചൂണ്ടിക്കാട്ടി.
വെടിവയ്പ് നടത്തുന്നതിനു 10 മിനിറ്റ് മുൻപ് കുടുംബാംഗങ്ങൾക്ക് അയച്ച മാനിഫെസ്റ്റോയിൽ അലൻ പക്ഷെ ട്രംപിനെയും മറ്റു ഉന്നതരെയും വധിക്കാൻ ഉദ്ദേശിക്കുന്നതിന്റെ കാരണങ്ങൾ നിരത്തുന്നുണ്ട്.
ആഴ്ചകളോളം നീണ്ട ആസൂത്രണം
അലൻ ആഴ്ചകളോളം നീണ്ട ആസൂത്രണം നടത്തിയെന്നു കോടതി രേഖകളിൽ സൂചിപ്പിക്കുന്നു. രാജ്യമൊട്ടാകെ യാത്ര ചെയ്ത അയാൾ ഡിന്നർ നടന്ന വാഷിംഗ്ടൺ ഹിൽട്ടണിൽ നേരത്തെ മുറിയെടുത്തു താമസമാക്കി.
ഏപ്രിൽ 24 മുതൽ 26 വരെ അവിടെ താമസിക്കാൻ ഏപ്രിൽ 6നു അയാൾ മുറി ബുക്ക് ചെയ്തു. ഡിന്നറിൽ പങ്കെടുക്കുമെന്നു ട്രംപ് സ്ഥിരീകരിച്ച ശേഷമാണു അലൻ മുറി എടുത്തത്.
അതിനു ശേഷം ഏപ്രിൽ 21നു ലോസ് ഏഞ്ചലസിനു സമീപമുള്ള വീട്ടിൽ നിന്നു ട്രെയിനിൽ അലൻ ഷിക്കാഗോയിലേക്കു പോയി. അവിടന്നു 23നു വാഷിംഗ്ടണിലേക്കു തിരിച്ചു. 24നു ഉച്ചയ്ക്ക് മൂന്നു മണിയോടെ ഹിൽട്ടണിലെ മുറിയിൽ പ്രവേശിച്ചു.
ഡിന്നറിന്റെ വിവരങ്ങൾ അലന് ലഭിച്ചിരുന്നുവെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഉൾപ്പെടെയുള്ള ഉന്നതർ പങ്കെടുത്ത ഡിന്നർ 8 മണിയോടെയാണ് ബോൾറൂമിൽ ആരംഭിച്ചത്.
ഏതാണ്ട് 8:40 ആയപ്പോൾ അലൻ ബോൾ റൂമിനു മുകളിലുള്ള സെക്യൂരിറ്റി ചെക്പോയിന്റിൽ എത്തി. നീണ്ട തോക്കുമായി അയാൾ മാഗ്നോമീറ്റർ കടന്നു. നിമിഷങ്ങൾക്കുള്ളിൽ ആദ്യത്തെ വെടി പൊട്ടി.
സീക്രട്ട് സർവീസ് ഓഫിസർക്കു വെടിയേറ്റു. എന്നാൽ ബുള്ളറ്റ് പ്രൂഫ് ധരിച്ചിരുന്ന അദ്ദേഹം രക്ഷപെട്ടു. ഓഫിസർ തിരിച്ചു വെടിവച്ചതിനെ തുടർന്ന് അലനെ വേഗത്തിൽ കീഴടക്കി.
ആക്രമണത്തിനു പിന്നിൽ വിശദമായ ആക്രമണം ഉണ്ടായിരുന്നുവെന്നു ആക്റ്റിംഗ് അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു.
അലൻ ആയുധങ്ങൾ വാങ്ങിയത് കലിഫോർണിയയിൽ നിന്നാണ്.
Allen accused of attempt on President's life