Image

സെന്റ്‌ മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷന്‍ നോര്‍ത്ത്‌ ഡാളസ്‌ വിമന്‍സ്‌ ഫോറം പിക്നിക്ക്‌ വര്‍ണ്ണാഭമായി

ലാലി ജോസഫ്‌ Published on 27 April, 2026
സെന്റ്‌ മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷന്‍ നോര്‍ത്ത്‌ ഡാളസ്‌ വിമന്‍സ്‌ ഫോറം പിക്നിക്ക്‌ വര്‍ണ്ണാഭമായി


ഡാളസ്‌. സെന്റ്‌ മറിയം ത്രേസ്യാ സീറോ മലബാര്‍ നോര്‍ത്ത്‌ ഡാളസ്‌ മിഷനിലെ വിമന്‍സ്‌ ഫോറം എപ്രില്‍ 25 ശനിയാഴ്ച ഫ്രിസ്‌ക്കോയിലെ കോമണ്‍സ്‌ പാര്‍ക്കില്‍ സംഘടിപ്പിച്ച പിക്നിക്ക്‌ പുതിയൊരു അനുഭവമായി മാറി. സ്നേഹവും സൌഹൃദവും നിറഞ്ഞ കൂട്ടായ്മയായി നടന്ന പരിപാടിയില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. പിക്നിക്കിന്റെ ഭാഗമായി വിവിധ വിനോദ ഗെയിമുകള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.


മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജിമ്മി എടക്കുളത്തൂര്‍ ഈ കൂട്ടായ്മയെ അഭിസംബോധന ചെയ്ത്‌ സ്നേഹവും സൌഹൃദവും പങ്കുവച്ച്‌ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു. ഏപ്രില്‍ മാസത്തില്‍ ജന്മദിനം ആഘോഷിക്കുന്ന അംഗങ്ങളെ പ്രത്യേകം അനുമോദിച്ച്‌ കേക്ക്‌ മുറിച്ചു. വിമന്‍സ്‌ ഫോറം അംഗങ്ങള്‍ അവരുടെ വീടുകളില്‍ നിന്ന്‌ സ്നേഹത്തോടെ തയ്യാറാക്കി കൊണ്ടു വന്ന രുചികരമായ വിഭവങ്ങള്‍ പങ്കു വച്ച്‌ സൌഹൃദവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തില്‍ പിക്നിക്കിന്‌ സമാപനം കുറിച്ചു, അതൊടൊപ്പം ഡയറക്ടര്‍ അച്ചന്‍ ഈ അവസരത്തില്‍ വിമന്‍സ്‌ ഫോറത്തിനായി “ത്രേസ്യന്‍സ്‌ ജ്യോതി വിമന്‍സ്‌ ഫോറം” എന്ന പേര്‌ ഓദ്യോഗികമായി പ്രഖ്യാപിച്ചു.

. പ്രസിഡന്റ്‌ ജോത്സ്യന, സ്രെകട്ടറി ജൂലിയററ്‌ ജോസഫ്‌, (ടഷറര്‍ സ്മിത ജോണ്‍, വൈസ്‌ പ്രസിഡന്റ്‌ എല്‍സാ ജോസ്‌ എന്നിവര്‍ പിക്നിക്കിന്‌ നേതൃത്വം നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക