Image

ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല; വൈറ്റ് ഹൗസ് വെടിവയ്‌പിനെ അപലപിച്ച് ബരാക് ഒബാമ

Published on 27 April, 2026
 ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല; വൈറ്റ് ഹൗസ് വെടിവയ്‌പിനെ അപലപിച്ച് ബരാക് ഒബാമ

വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് സംഭവത്തെ ശക്തമായി അപലപിച്ച് മുൻ  പ്രസിഡന്റ് ബരാക് ഒബാമ. ജനാധിപത്യ സമൂഹത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരതയെ പ്രകീർത്തിക്കുകയും ചെയ്തു. വെടിവയ്‌പിന്‌ പിന്നിലെ കൃത്യമായ ലക്ഷ്യങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂവെങ്കിലും,  ജനാധിപത്യ പ്രക്രിയയിൽ അക്രമം കലർത്തുന്ന രീതിയെ എല്ലാവരും തള്ളിക്കളയണമെന്ന് ഒബാമ എക്സിലൂടെ ആവശ്യപ്പെട്ടു. സീക്രട്ട് സർവീസ് ഏജന്റുമാർ ഓരോ ദിവസവും കാട്ടുന്ന ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്നും, പരിക്കേറ്റ ഉദ്യോഗസ്ഥൻ സുഖം പ്രാപിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിനിടെയാണ് വെടിവയ്പുണ്ടായത്. 31 കാരനായ കോൾ തോമസ് അലൻ എന്നയാളാണ് സുരക്ഷാ വലയം ഭേദിച്ച് വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ ഉടനടി കീഴ്പ്പെടുത്തിയതായും ഇയാൾക്ക് സുരക്ഷാ പരിധിക്കപ്പുറത്തേക്ക് കടക്കാനായില്ലെന്നും ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ അറിയിച്ചു. ആയിരക്കണക്കിന് അതിഥികളെ അതിവേഗത്തിൽ സുരക്ഷിതരാക്കിയ സുരക്ഷാ ഏജൻസികളുടെ പ്രവർത്തനത്തെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വീജിയ ജിയാങ് അഭിനന്ദിച്ചു. വെടിവയ്‌പിന്‌ പിന്നാലെ ഭരണരംഗത്തെയും സുരക്ഷാ സഹകരണത്തെയും കുറിച്ചുള്ള തന്റെ നിലപാടുകൾ ട്രംപ് ആവർത്തിക്കുകയും യൂറോപ്പിനെ സംരക്ഷിക്കാൻ അമേരിക്ക ട്രില്യൺ കണക്കിന് ഡോളർ ചെലവഴിക്കുമ്പോൾ നാറ്റോ  വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് വിമർശിക്കുകയും ചെയ്തു.

Join WhatsApp News
Paul D Panakal 2026-04-27 23:24:41
In our daily lives, we watch politicians criticizing one another with increasing intensity. Many of these individuals devote enormous amounts of time and energy to public service, often at the expense of their personal comfort and family life. Yet in recent years, the tone of political rhetoric has grown far more extreme, creating an atmosphere in which audiences are encouraged to view those with different political beliefs not simply as opponents, but as enemies. This shift is dangerous—and the evidence is unmistakable. Studies show threats against public officials at the federal, state and local level and political violence in the United States have been rising. Sadly, more Americans now believe violence could be justified under certain political circumstances, a view that was far less common in the past. These trends reflect a broader pattern of polarization. Political disagreements have always existed, and elected officials have always debated, challenged, and opposed one another. But they also once worked across party lines, passed bipartisan legislation, and maintained a basic respect for their colleagues. Historically even during periods of intense ideological conflict, lawmakers frequently collaborated on major national issues—from civil rights legislation to foreign policy to economic reforms. Today, however, a more personal form of hostility has taken root—one that fuels resentment, dehumanization, and, in some cases, unacceptable acts of political violence. This trend cannot continue. Politicians have a responsibility to temper their rhetoric, to model civility, and to help rebuild a healthier political environment for the country. Public trust depends on leaders who can disagree without (not deliberately) encouraging hatred, and who can debate without tearing at the fabric of our shared civic life. When political rhetoric escalates, real people—public servants, community members, and ordinary citizens—face real danger. It is time for leaders to take responsibility and help restore a political culture where disagreement does not lead to dehumanization, and where no American feels threatened for participating in democracy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക