Image

ട്രംപ് ഭരണകൂടത്തിലെ ഉന്നതരെയാണ് ലക്ഷ്യമാക്കിയതെന്നു അക്രമി സമ്മതിച്ചതായി അന്വേഷണ സംഘം (പിപിഎം)

Published on 26 April, 2026
ട്രംപ് ഭരണകൂടത്തിലെ ഉന്നതരെയാണ് ലക്ഷ്യമാക്കിയതെന്നു അക്രമി സമ്മതിച്ചതായി അന്വേഷണ സംഘം (പിപിഎം)

വാഷിംഗ്‌ടൺ ഹിൽട്ടൺ ഹോട്ടലിൽ പ്രസിഡന്റ് ട്രംപും പ്രഥമവനിത മെലാനിയാ ട്രംപും പങ്കെടുത്ത ഡിന്നറിൽ ആക്രമണം നടത്തിയ കോൾ തോമസ് അലൻ (31) ട്രംപ് ഭരണകൂടത്തിലെ ഉന്നതരെയാണ് ലക്ഷ്യമാക്കിയതെന്നു അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോർട്ട്. ട്രംപിനെ ആയിരുന്നു ഉദ്ദേശിച്ചതെന്ന് അയാൾ പറഞ്ഞില്ലെങ്കിലും ആ സംശയം നിലനിൽക്കുന്നു എന്നാണ് അവർ പറയുന്നത് എന്നു സി ബി എസ് പറയുന്നു.

വൈറ്റ് ഹൗസ് റിപ്പോർട്ടർമാരുടെ ഡിന്നർ നടക്കുമ്പോൾ ഒരു ദേശീയ ദുരന്തം സൃഷ്ടിക്കാനാണ് അലൻ ശ്രമിച്ചതെന്ന് സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്‌ടർ മാത്യു ക്വിൻ പറഞ്ഞു.

"എന്നാൽ യുഎസ് സീക്രട്ട് സർവീസിന്റെ കരുത്തു അയാൾക്കു മനസിലായില്ല. ആദ്യ സുരക്ഷാ പരിശോധനയിൽ തന്നെ അയാൾ പെട്ടു.

അലൻ കുറ്റകൃത്യം നടത്താൻ എത്തിയത് കൈത്തോക്കും ഷോട്ട് ഗണ്ണും നിരവധി  കത്തികളുമായാണെന്നു ഡി സി ഇന്ററിം പോലീസ് ചീഫ് ജെഫ് കരോൾ പറഞ്ഞു. കാലിഫോർണിയ ടോറൻസ് നിവാസിയായ അലനു മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നതായി സൂചനയൊന്നും ഇപ്പോഴില്ല.  

ട്രംപും മെലാനിയയും വേദിയിൽ കയറി 20 മിനിറ്റ് കഴിഞ്ഞാണ് ആക്രമണം ഉണ്ടായത്.

അന്വേഷണം വളരെ വേഗത്തിൽ പുരോഗമിക്കയാണെന്നു ആക്‌ടിംഗ്‌ അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു.

അലൻ വളരെ വേഗത്തിൽ ഓടി വന്നു വെടിവയ്ക്കുമ്പോൾ താൻ 50 യാഡ് അകലെ ആയിരുന്നുവെന്നു ട്രംപ് പറഞ്ഞു. "ഇറാൻ യുദ്ധവുമായി ആക്രമണത്തിനു ബന്ധമുണ്ടെന്നു ഞാൻ കരുതുന്നില്ല."

Trump officials were shooter's target    

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക