Image

വൈറ്റ് ഹൗസിൽ 'ബേബി ബൂം'; പ്രസവാവധി എടുക്കുകയാണെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്

Published on 25 April, 2026
 വൈറ്റ് ഹൗസിൽ 'ബേബി ബൂം'; പ്രസവാവധി എടുക്കുകയാണെന്ന് പ്രസ് സെക്രട്ടറി  കരോലിൻ ലീവിറ്റ്

വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രസവാവധിക്കായി താൽക്കാലികമായി സ്ഥാനമൊഴിയുന്നു. തനിക്ക് ഒരു പെൺകുഞ്ഞ് ജനിക്കാൻ പോകുന്നുവെന്നും, പ്രസവാവധി എടുക്കുന്നതിനാൽ കുറച്ചു കാലത്തേക്ക് മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ അവർ അറിയിച്ചു.  പകരം പുതിയൊരാളെ താൽക്കാലികമായി നിയമിക്കില്ലെന്നും തന്റെ ടീം തന്നെ വാർത്താവിനിമയ ചുമതലകൾ തുടരുമെന്നും അവർ വ്യക്തമാക്കി. 

റിയൽ എസ്റ്റേറ്റ് ഡെവലപ്പർ നിക്കോളാസ് റിച്ചിയോയാണ് ലീവിറ്റിന്റെ ഭർത്താവ്. 2025 ജനുവരിയിൽ ട്രംപ് അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇവരുടെ വിവാഹം. 2024-ൽ ഇവർക്ക് നികോ എന്ന മകൻ ജനിച്ചിരുന്നു.
രണ്ടാം ട്രംപ് ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ വൈറ്റ് ഹൗസുമായി അടുത്ത ബന്ധമുള്ള നിരവധി പ്രമുഖ വനിതകൾ കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്നതിനെ ഒരു 'ബേബി ബൂം' എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ഭാര്യ ഉഷ വാൻസ് തന്റെ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. വാൻസിന്റെ ഭാര്യയ്ക്ക് പുറമെ കാറ്റി മില്ലർ (സ്റ്റീഫൻ മില്ലറുടെ ഭാര്യ), സാം ബ്ലെയർ (ജെയിംസ് ബ്ലെയറുടെ ഭാര്യ) എന്നിവരും ഗർഭിണികളാണെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിൽ ജനനനിരക്ക് വർദ്ധിപ്പിക്കണമെന്ന നിലപാടിനെ ശക്തമായി പിന്തുണയ്ക്കുന്നവരാണ് ജെ.ഡി വാൻസ് ഉൾപ്പെടെയുള്ള ട്രംപ് ഭരണകൂടത്തിലെ പ്രമുഖർ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക