
ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) സംഘടിപ്പിക്കുന്ന സാഹിത്യ ചര്‍ച്ച ഇന്ന് (ഏപ്രില്‍ 25 ശനിയാഴ്ച) നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവല്‍ 'ലീക്ക് 86' ആണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
എണ്‍പതുകളിലെ കേരളീയ സാമൂഹ്യ ജീവിതം ക്രിയാത്മകമായി ആവിഷ്‌കരിക്കുന്ന കൃതിയാണിത്. നൈതികതയുള്ള മനുഷൃരും അധികാരഭ്രാന്തും തമ്മിലുള്ള കലഹം മിത്തും യഥാര്‍ത്ഥ്യവും ഇടകലര്‍ത്തി പൊള്ളിക്കുന്ന അനുഭവമാക്കുന്നു. നിലവിലെ നോവല്‍ സങ്കല്പങ്ങളെ അട്ടിമറിക്കുന്ന അഖ്യാനമാണ് ഈ നോവലിനുള്ളത്. സങ്കടങ്ങള്‍ അല്ല നിസ്സഹായയാണ് മനുഷ്യന്റെ സ്ഥായിഭാവം എന്ന് സ്ഥാപിക്കുന്ന രചനയാണിത്. മലയാളത്തിലെ ലക്ഷണമൊത്ത കോണ്‍സ്പിറസി തിയറി നോവലാണിത്.
ശനിയാഴ്ച രാവിലെ 10 മണിക്ക് (CST) സൂം (Zoom) പ്ലാറ്റ്ഫോമിലാണ് സമ്മേളനം നടക്കുന്നത്. വായനക്കാരനും നിരൂപകനുമായ ശ്രീ. അഭിലാഷ് ചിറ്റത്തുക്കാട്ടില്‍ നോവല്‍ പരിചയപ്പെടുത്തി സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന സംവാദത്തില്‍ നോവലിസ്റ്റ് ശ്രീ. വിനോദ് കൃഷ്ണ നേരിട്ട് പങ്കെടുത്ത് എഴുത്തനുഭവം പങ്കുവയ്ക്കുകയും, വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും.
പ്രമേയത്തിലും അവതരണത്തിലും പുതുമയാര്‍ന്ന ഈ കൃതിയെക്കുറിച്ച് കൂടുതല്‍ അറിയുവാനും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാനും എല്ലാ സാഹിത്യപ്രേമികളെയും ക്ഷണിക്കുന്നതായി ലാന ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 214-435-0124 സാമുവേല്‍ പനവേലി (പ്രസിഡന്റ്) , 347-204-0062 നിര്‍മ്മല ജോസഫ് (മാലിനി ) (സെക്രട്ടറി) , 469-274-6501 ഷാജു ജോണ്‍ (പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍) എന്നിവരില്‍ നിന്നും ലഭിക്കും
Zoom Meeting ID: 831 2865 6132
സമയം: 2026 ഏപ്രില്‍ 25 ശനിയാഴ്ച 10:00 AM CST
വാര്‍ത്ത തയ്യാറാക്കിയത്: ബാജി ഓടംവേലി, ഡാലസ്