
യുദ്ധം പൂർണമായി അവസാനിച്ചു സമാധാനം ഉറപ്പാക്കുന്നതു വരെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈയ്യിൽ തന്നെ ആയിരിക്കുമെന്നു സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. കടലിടുക്കിൽ കൂടിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാൻ ഉറച്ചു തന്നെയാണെന്നു കൗൺസിൽ പറയുന്നു.
യുഎസ് സേന ഏർപ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. ഇറാന്റെ സൈനിക ആസ്ഥാനമായ ഖതം അൽ അന്ബിയയും ഈ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു.
കപ്പലുകൾ തടഞ്ഞു അവയുടെ വിവരങ്ങൾ ചോദിക്കുമെന്നു കൗൺസിൽ പറഞ്ഞു. കടന്നു പോകാനുള്ള പെർമിറ്റുകൾ നൽകും. സുരക്ഷയ്ക്കും പരിസ്ഥിതി ആവശ്യങ്ങൾക്കുമായി ഫീസ് ചുമത്തും.
പശ്ചിമേഷ്യയിൽ യുഎസ് താവളങ്ങളിലേക്കുള്ള ഉപകരണങ്ങളിൽ നല്ലൊരു ഭാഗം ഹോർമുസ് കടന്നാണ് പോകുന്നതെന്നു കൗൺസിൽ ചൂണ്ടിക്കാട്ടി. അത് ഇറാനും മേഖലയ്ക്കും ഭീഷണിയാണ്.
പാക്കിസ്ഥാൻ വഴി യുഎസ് വച്ച നിർദേശങ്ങൾ ഇറാൻ പരിശോധിച്ചു വരികയാണെന്നു കൗൺസിൽ പറഞ്ഞു.
Iran to control Hormuz until war definitively ended