Image

യുഎസ്-ഇറാൻ ചർച്ചകൾ തിങ്കളാഴ്ച്ച ഇസ്‌ലാമാബാദിൽ വീണ്ടും ആരംഭിക്കുമെന്നു റിപ്പോർട്ട് (പിപിഎം)

Published on 18 April, 2026
 യുഎസ്-ഇറാൻ ചർച്ചകൾ തിങ്കളാഴ്ച്ച ഇസ്‌ലാമാബാദിൽ വീണ്ടും ആരംഭിക്കുമെന്നു റിപ്പോർട്ട് (പിപിഎം)

യുഎസും ഇറാനും തമ്മിലുള്ള രണ്ടാം വട്ട ചർച്ചകൾ തിങ്കളാഴ്ച്ച ഇസ്ലാമാബാദിൽ ആരംഭിക്കുമെന്നു ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു സി എൻ എൻ റിപ്പോർട്ട് ചെയ്തു. വാരാന്ത്യത്തിൽ ചർച്ച ഉണ്ടാവുമെന്നു പ്രസിഡന്റ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.

ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ ഞായറാഴ്ച്ച പാക്ക് തലസ്‌ഥാനത്തു എത്തിച്ചേരുമെന്നാണ് സി എൻ എൻ പറയുന്നത്.  

ഖത്തർ എമിർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താണിയും തുർക്കി പ്രസിഡന്റ് റെസിപ് ഉർദൂഗാനും പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ച നടത്തി. പാക്കിസ്ഥാൻ നടത്തുന്ന സമാധാന ശ്രമങ്ങളെ കുറിച്ചായിരുന്നു ചർച്ചയെന്നു ഖത്തറിന്റെ 'അൽ ജസീറ' ടെലിവിഷൻ പറഞ്ഞു.

പാക്ക് സൈനിക മേധാവി അസിം മുനീർ വ്യാഴാഴ്ച്ച ഇറാന്റെ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫിനെ കണ്ടു സംസാരിച്ചു.

Next round of US-Iran talks likely in Pakistan on Monday

Join WhatsApp News
Muhammed Kholeri 2026-04-18 16:10:58
''യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ട്രംപിന്റെ ഏറ്റവും പ്രധാനപ്പെട്ട പോസ്റ്റ് (ട്വീറ്റ്) പുറത്തുവന്നിരിക്കുന്നു. ഇതിൽ ഇസ്രായേലിന്റെ വലിപ്പത്തെ നെവാഡ മരുഭൂമിയിലെ ഒരു ചെറിയ പ്രവിശ്യയോളമായി അദ്ദേഹം ചുരുക്കിക്കാണിക്കുന്നു. ഇസ്രായേലിനോട് "നിർത്താൻ" (Stop, Stop) താൻ ഉത്തരവിട്ടെന്നും, ഇത്രയും മതിയെന്നും അദ്ദേഹം പറഞ്ഞു. ​എന്നാൽ ഈ ട്വീറ്റിൽ ചില വാക്കുകൾ നിരോധിക്കപ്പെട്ടിട്ടുണ്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തിലുള്ള ഒരു നേതാവ് (നെതന്യാഹു) തന്നെ അനാവശ്യമായ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴച്ചു എന്ന രീതിയിൽ, നെതന്യാഹുവിനെ പഴിചാരുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സൂചനകളാണ് ഇതിലുള്ളത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്താ തലക്കെട്ടാണിത്. ​നെതന്യാഹുവിൽ നിന്നുള്ള ഒരു പരസ്യമായ അകലം പാലിക്കലും, "മഹത്തായ ഇസ്രായേൽ" എന്ന നിലപാടിൽ നിന്നുള്ള പ്രകടമായ മാറ്റവുമാണിത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാൻ മുന്നോട്ടുവെച്ച നിബന്ധന (ലെബനനിൽ വെടിനിർത്തൽ) അംഗീകരിക്കാൻ ട്രംപ് ഇസ്രായേലിനോട് ഉത്തരവിടുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ​ഇതിന്റെ അർത്ഥമെന്താണ്? ​ട്രംപിന്റെ കണ്ണിൽ നെതന്യാഹു തന്നെ ഈ യുദ്ധത്തിൽ കുടുക്കിയതാണ്. അതിനാൽ, നെതന്യാഹുവിന്റെ താൽപ്പര്യങ്ങൾ പരിഗണിക്കാതെ ഇറാന്റെ നിബന്ധനകൾക്ക് വഴങ്ങി യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം നിർബന്ധിതനായോ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.''
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക