Image

ട്രംപിന്റെ ഉറപ്പ്: ഇറാൻ യുറേനിയം കൈമാറും, അണ്വായുധം ഉണ്ടാക്കുകയില്ല താനും (പിപിഎം)

Published on 17 April, 2026
 ട്രംപിന്റെ ഉറപ്പ്: ഇറാൻ യുറേനിയം കൈമാറും, അണ്വായുധം ഉണ്ടാക്കുകയില്ല താനും (പിപിഎം)

സമ്പുഷ്ട യുറേനിയത്തിന്റെ അവശിഷ്ടം യുഎസിനു കൈമാറാമെന്ന് ഇറാൻ സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വ്യാഴാഴ്ച്ച അവകാശപ്പെട്ടു. സമാധാനം സാധ്യമാക്കാനുള്ള വിശാല  കരാറിന്റെ ഭാഗമായി ഇറാൻ അണ്വായുധ പദ്ധതി ഉപേക്ഷിക്കയാണെന്നു അദ്ദേഹം പറഞ്ഞു. 

"ഇറാൻ ആണവ പൊടി ( nuclear dust) നമുക്കു തിരിച്ചു തരും," ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു. ബി 2 ബോംബറുകൾ കൊണ്ട് ആക്രമിച്ചാണ് അവരുടെ ആണവ പദ്ധതി പൊടിയാക്കിയതെന്നു ട്രംപ് വിശദീകരിച്ചു.

"ഇറാൻ അണ്വായുധം ഉണ്ടാക്കുന്നതു തടയുക എന്നത് എന്റെ ഭരണകൂടത്തിന്റെ ഏറ്റവും ഉയർന്ന മുൻഗണനയാണ്.

"അത് ഏറ്റവും പ്രധാനമാണ്. അതിനവർ സമ്മതിച്ചു കഴിഞ്ഞു."

വെടിനിർത്തൽ നീട്ടുന്നതിനു മുൻപ് കരാർ ഉണ്ടാവുമെന്നു ട്രംപ്  പ്രതീക്ഷിക്കുന്നു. "ഇറാൻ അതു ആഗ്രഹിക്കുന്നു, നമ്മൾ അവരെ നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നത്."

സ്റ്റോക്ക് മാർക്കറ്റുകൾ മിന്നുന്നുവെന്നും എണ്ണ വില കുറയുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. "നമ്മൾ നല്ലൊരു കരാറുണ്ടാക്കും. പിന്നെ അവരുടെ ആണവായുധങ്ങൾ ഉണ്ടാവില്ല."

Trump claims Iran agreed to give "nuclear dust" back to US

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക