
വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപ് നിർമിക്കാൻ ശ്രമിക്കുന്ന $400 മില്യൺ ബോൾറൂമിന്റെ പണി തടഞ്ഞ ജഡ്ജിനെതിരെ ട്രംപ് ആഞ്ഞടിച്ചു. 'ട്രംപിനെ വെറുക്കുന്ന നിയന്ത്രണമില്ലാത്ത ജഡ്ജ്' എന്നാണ് പ്രസിഡന്റ് ട്രൂത് സോഷ്യലിൽ കുറിച്ചത്.
ബോൾ റൂം ദേശരക്ഷയ്ക്കു അത്യാവശ്യമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. എന്നാൽ അതേ വാദമാണ് കോടതി തള്ളിയത്.
ജഡ്ജ് റിച്ചാർഡ് ലിയോൺ ട്രംപിനോടു കോൺഗ്രസിന്റെ അനുമതി തേടാനും ആവശ്യപ്പെട്ടു. ബോൾറൂമിന്റെ ഭൂഗർഭ പണികൾ തുടരാൻ അനുവദിച്ച ജഡ്ജ് മറ്റു പണികൾ നിർത്തി വയ്ക്കാൻ ഉത്തരവിട്ടു.
"ദേശരക്ഷ എന്ന വാദം ഒരു ബ്ലാങ്ക് ചെക്കല്ല," ജഡ്ജ് പറഞ്ഞു. "നേരത്തെയുള്ള കോടതി വിധിയെ അവഗണിച്ചാണ് ഈ പദ്ധതി മുൻപോട്ടു പോയത്. നിയമവിരുദ്ധമായ പ്രവർത്തനത്തിനു ദേശരക്ഷ ആയുധമാക്കാൻ നോക്കേണ്ട."
ജസ്റ്റിസ് ഡിപ്പാർട്മെന്റ് അപ്പീൽ പ്രഖ്യാപിച്ചിട്ടുണ്ട്. "ഇപ്പോൾ അത്യാവശ്യമായ ബോൾറൂം തടയാൻ ഒരു ജഡ്ജിനും കഴിയില്ല," ട്രംപ് പറഞ്ഞു.
ഈ ബോൾറൂം 150 വർഷമായി യുഎസ് പ്രസിഡന്റുമാർ അത്യധികം ആഗ്രഹിച്ചിരുന്നതാണ് എന്നാണ് ട്രംപിന്റെ വാദം.
Trump fumes as judge halts White House ballroom work