Image

ട്രമ്പ് - മാര്‍പ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

പി പി ചെറിയാന്‍ Published on 17 April, 2026
ട്രമ്പ് - മാര്‍പ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

വാഷിംഗ്ടണ്‍ : ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ സന്നദ്ധ സംഘടനകള്‍ക്ക് നല്‍കിവന്നിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം ട്രമ്പ് ഭരണകൂടം നിര്‍ത്തലാക്കി.

മയാമിയിലെ കാത്തലിക് ചാരിറ്റീസിന് നല്‍കിവന്ന 11 ദശലക്ഷം ഡോളറിന്റെ (ഏകദേശം 92 കോടി രൂപ) കരാറാണ് റദ്ദാക്കിയത്.

അഭയാര്‍ത്ഥി കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായതിനാലാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും, മാര്‍പ്പാപ്പയും ട്രമ്പും തമ്മിലുള്ള പരസ്യമായ പോരാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.

ഫണ്ട് നിലച്ചതോടെ 60 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ ചാരിറ്റി സ്ഥാപനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂട്ടേണ്ടി വരുമെന്ന് സഭാനേതാക്കള്‍ ആശങ്കപ്പെടുന്നു.

സമാധാനത്തിന് ആഹ്വാനം ചെയ്ത മാര്‍പ്പാപ്പയെ 'കുറ്റകൃത്യങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നവന്‍' എന്ന് ട്രമ്പ് വിമര്‍ശിച്ചിരുന്നു. ലോകം 'ഏകാധിപതികളാല്‍' നശിക്കുകയാണെന്നായിരുന്നു മാര്‍പ്പാപ്പയുടെ മറുപടി.

 

Join WhatsApp News
A reader 2026-04-17 09:38:00
Bullying and retribution combined!!!
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-17 10:04:30
💥🔥അയ്യേ, നാണക്കേട് ; അതിന് സഭയ്‌ക്കെന്തിനാണ് ട്രമ്പിന്റെ നക്കാപ്പിച്ച???? ഭൂമിയിലെ ഏറ്റവും കൂടുതൽ സമ്പത്ത് കയ്യാളുന്ന, സമ്പത്തിന്റെ മണ്ടയ്ക്ക് അടയിരിക്കുന്ന , ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് കയ്യാളുന്ന Corporate ബോഡി അല്ലേ കത്തോലിക്കാ സഭ.♀️ അതുപോലെ "ഉണ്ടാകട്ടേ" എന്ന് കല്പിച്ചാൽ എന്തും ഉണ്ടാക്കുന്ന മാർക്കെറ്റിലെ ഏറ്റവും മിടുക്കൻ ദൈവത്തേയും പോക്കറ്റിൽ കൊണ്ടു നടക്കുന്ന സഭ..... ‼️ നിങ്ങൾക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്കു കൊടുപ്പീൻ, രണ്ടുള്ളവൻ ഒന്നു പോലും ഇല്ലാത്തവന് കൊടുപ്പീൻ, പണം ഉണ്ടാക്കാനുള്ള ബുദ്ധി വിട്ടു കളവീൻ, ഒട്ടകം സൂചി കുഴയിൽ കൂടി......, നിങ്ങളുടെ നിക്ഷേപം സ്വർഗ്ഗത്തിൽ സ്വരൂപീപ്പീൻ..... ഇതൊക്കെ ആരാണാവോ പറഞ്ഞത്????😳 Rejice john
T.C.Geevarghese 2026-04-17 15:08:44
why do you blame the church? You mind your own business, Sir? Catholic church is also a group of believers like any other church in the world.?
Jacob 2026-04-17 17:42:25
Catholic Church NGOs were funding illegal migration to America. Joe Biden being Catholic allowed and supported it.
ഒരു വായനക്കാരി 2026-04-17 19:58:00
ആനകൾ വാ തുറക്കുന്നത് കണ്ട് ചില കുഴിയാനകൾ വായ് പൊളിക്കുന്നു ! മ്ലേച്ഛം.
A reader 2026-04-18 09:00:55
Trump can only see and perceive two sides: those who blindly support him (Like Truman lican mallu disciples) and the other side which is the radical left that includes everyone that does not 100% agree with him, those who criticize him, that are opposing him, and those who are the real radical left. Even if you are MAGA, if you open your mouth with words that are not supportive of him, you will be thrown out to the „radical left“ group. Mallus who were raised in Kerala’s Post-independence left and right political spectrum can only think like Trump. That’s why anyone that writes critical comments in emalayalee columns get branded as „Demicrat“ or radical left. Bird brains!! Look where Marjorie Taylor Greene has been placed now!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക