Image

ഇസ്രയേൽ - ലെബനൻ സംഘർഷം: 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായി; പ്രഖ്യാപിച്ച് ട്രംപ്

Published on 16 April, 2026
ഇസ്രയേൽ - ലെബനൻ സംഘർഷം: 10 ദിവസത്തെ  വെടിനിർത്തലിന് ധാരണയായി; പ്രഖ്യാപിച്ച്  ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ  സംഘർഷങ്ങൾക്ക് അയവുവരുത്തി ഇസ്രയേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് ധാരണയായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്ന ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഈ വിവരം ലോകത്തെ അറിയിച്ചത്. പത്ത് ദിവസത്തെ ഈ താൽക്കാലിക വെടിനിർത്തൽ മേഖലയിൽ സ്ഥിരമായ സമാധാനം കൊണ്ടുവരാനുള്ള വലിയ നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

"സമാധാനം കൈവരിക്കുന്നതിനായി ഇരു നേതാക്കളും പത്ത് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളും സമാധാനമാണ് ആഗ്രഹിക്കുന്നത്, അത് വേഗത്തിൽ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു." ട്രംപ് കുറിച്ചു .

പ്രസിഡന്റ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ നേരിട്ടുള്ള ചർച്ചകളെത്തുടർന്നാണ് തീരുമാനം.

ഏപ്രിൽ 16 വ്യാഴാഴ്ച വൈകുന്നേരം 5 മണി (EST) മുതൽ (ഇന്ത്യൻ സമയം ഏപ്രിൽ 17 വെള്ളിയാഴ്ച പുലർച്ചെ 3:30) ആണ് വെടി  നിർത്തൽ നിലവിൽ വരിക.


വാഷിംഗ്ടണിൽ 34 വർഷത്തിന് ശേഷം നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.  


ഫെബ്രുവരി 28-ന് ഇസ്രയേലും അമേരിക്കയും സംയുക്തമായി  ഇറാനെതിരെ ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'ക്ക് പിന്നാലെ ഹിസ്ബുല്ല  ഇസ്രയേലിലേക്ക് റോക്കറ്റുകൾ വർഷിച്ചതോടെയാണ്  യുദ്ധം രൂക്ഷമായത്.
 

 വരും ദിവസങ്ങളിൽ നെതന്യാഹുവിനെയും ജോസഫ് ഔണിനെയും വൈറ്റ് ഹൗസിലേക്ക് നേരിട്ടുള്ള ചർച്ചകൾക്കായി ക്ഷണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ നടപ്പിലാക്കുന്നതിനും ഭാവിയിലെ സമാധാന കരാറുകൾക്കും നേതൃത്വം നൽകാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരെ ട്രംപ് ചുമതലപ്പെടുത്തി. 

Join WhatsApp News
Sunil 2026-04-16 18:22:38
Every country, in our whole wide world, likes to see an end of the Iran war. But the Democrats in our country are encouraging Iran to continue with the war and not to sign any peace keeping agreement. The Democrats want the entire world to suffer and exploit it for their political gains.
chacko 2026-04-16 22:17:51
Democrat and Republican... they are two sides of same coin. Both parties are in the pocket of defense/war corporations. Lately over 90% of the elected officials in US congress are in the pocket of Israel. If you want to know which president/party started the wars of US, just go and read the stats/charts here. https://www.warcosts.org/analysis/presidents-war-record
ചാക്കോ കുര്യൻ 2026-04-17 01:31:41
സുനിലേ മോനേ, മോൻ ഇക്കഴിഞ്ഞ ആറാഴ്ച ഉറക്കമായിരുന്നോ? അതോ ഉറക്കം നടിക്കുകയായിരുന്നോ? creibility എന്നൊരു വാക്കുണ്ട്. അതിൻറെ അർഥം ഒന്ന് നോക്കണം കേട്ടോ. ഉറങ്ങുകയായിരുന്നു എന്ന നിഗമനത്തിൽ ഞാനൊന്ന് അഭിപ്രായപ്പെടട്ടെ? ആർ എങ്ങനെ എന്തു കാരണത്താൽ എന്ത് ലക്ഷ്യത്താൽ എത്ര ചെലവിൽ യുദ്ധം തുടങ്ങിയെന്ന് ഒന്ന് അന്വേഷിക്കണം. എന്തെങ്കിലും കമന്റ് എഴുതും മുൻപ് വായനക്കാർ എല്ലാവരും സുനിൽ മോൻ പറയുന്നത് വിശ്വസിക്കത്തക്ക വിധമുള്ള ലോകത്തല്ല ജീവിക്കുന്നതെന്ന് ഓർക്കണം. എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പ്രതികരണം എഴുതുന്നത് കൊണ്ട് ഉറങ്ങുകയായിരുന്നുവെന്ന് മുഴുവൻ കരുതാൻ ആവില്ല എങ്കിലും ഇത്രയും വേണ്ടായിരുന്നു.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 🔹 2026-04-17 04:43:06
💥🔥ഈ യുദ്ധത്തിന്റെ തുടക്ക കാരണം മാത്രം ശ്രീ. ചാക്കോ കുര്യാ, താങ്കൾ ഇവിടെ ഒന്ന് വസ്തുനിഷ്ഠമായി എഴുതാമോ?? തുടക്ക കാരണം മാത്രം. ‼️plz🙏 Rejice
V. George 2026-04-17 10:54:36
Dear Chacko, All your favorite Iranian Mullas were chanting for long time 'Death to America, Death to Israel.' Our previous presidents with no backbones/balls were appeasing Iran Mullas with plane loads of cash and bowing before them. Iran always wanted to destroy Israel from the face of the earth. They were very close to make nuclear bombs. Finally, America got a real patriot as President and he took the right action. If anyone doesn't like his guts, they can go back to their birth country and support Mullas, Chathans and Maruthas. This is United States of America. Try to live here as an American Citizen. Don't think you can walk in the streets with your lunki and head scarf and challenge the system.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക