Image

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് യൂറോപ്യൻ രാജ്യങ്ങളുടെ സഖ്യം; യുഎസിനെ ഒഴിവാക്കിയേക്കും

Published on 15 April, 2026
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക്  യൂറോപ്യൻ രാജ്യങ്ങളുടെ സഖ്യം; യുഎസിനെ ഒഴിവാക്കിയേക്കും

ഡൽഹി: യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ  ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സഖ്യം രൂപീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി മൈൻ നീക്കം ചെയ്യുന്ന കപ്പലുകളും മറ്റു നാവിക സേനാംഗങ്ങളെയും വിന്യസിക്കാനാണ് നീക്കം. എന്നാൽ പദ്ധതിയിൽ അമേരിക്കയെ ഉൾപ്പെടുത്തിയേക്കില്ലെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഹോർമുസ് കടലിടുക്കിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള യുദ്ധാനന്തര അന്താരാഷ്ട്ര പ്രതിരോധ ദൗത്യത്തിൽ അമേരിക്ക, ഇസ്രായേൽ, ഇറാൻ തുടങ്ങി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളെ ഒഴിവാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൊവ്വാഴ്ച പറഞ്ഞു. യൂറോപ്യൻ നാവികസേനകൾ യുഎസ് കമാൻഡിന് കീഴിലല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ആഗോള കപ്പൽ കമ്പനികൾക്കിടയിൽ വീണ്ടും വിശ്വാസം വളർത്തുന്നതിനും ജലപാതയിലൂടെ ഗതാഗതം പുനരാരംഭിക്കുന്നതിനും വേണ്ടിയാണ് പദ്ധതി. എന്നാൽ യുദ്ധം എന്ന് അവസാനിക്കും എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വിദേശ രാജ്യങ്ങളിലെ സൈനിക ഇടപെടലുകളിൽ നേരത്തെ വിമുഖത കാട്ടിയിരുന്ന ജർമ്മനിയും യൂറോപിന്റെ പദ്ധതിയുടെ ഭാഗമാകുമെന്നാണ് വിവരം.

അതേസമയം, യുഎസ് സെൻട്രൽ കമാൻഡ് ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തി. ഇതോടെ മേഖലയിലെ പ്രധാന സമുദ്രപാതകളുടെ നിയന്ത്രണം യുഎസ് സേന ഏറ്റെടുത്തു. 36 മണിക്കൂറിനുള്ളിൽ ഇറാനുമായുള്ള സമുദ്ര വ്യാപാരം പൂർണ്ണമായും നിർത്തിവെച്ചതായി യുഎസ് അറിയിച്ചു

Join WhatsApp News
നാരദൻ 2026-04-15 21:26:02
അമേരിക്ക ഹോർമുസ് അടച്ചാൽ, മാഗാ തൊപ്പിയും ട്രംപ് ഫ്ലാഗും നിർമ്മിക്കുന്നത് നിർത്തും എന്ന് ചൈന. -നാരദൻ
observer 2026-04-15 21:51:12
ഇറാനുമായി അമേരിക്ക സംഘർഷത്തിൽ മുഴുകിയിരിക്കുകയും, വെടിനിർത്തലിനുള്ള ശ്രമങ്ങൾ നടന്നിട്ടും ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിടുകയും ചെയ്തിരിക്കെ, രാജ്യ തലസ്ഥാനത്ത് 250 അടി ഉയരമുള്ള ഒരു കമാനം നിർമ്മിക്കാനുള്ള പദ്ധതികൾ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. അമേരിക്കയുടെ 250-ാം ജന്മദിനം ആഘോഷിക്കുന്നതിനായി 250 അടി ഉയരമുള്ള "ട്രയംഫൽ ആർച്ച്" നിർമ്മിക്കാനുള്ള പദ്ധതികൾ പ്രസിഡന്റ് ട്രംപ് ഔദ്യോഗികമായി സമർപ്പിക്കുകയാണെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. "[യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രയംഫൽ ആർച്ച്] വാഷിംഗ്ടൺ ഡിസിയിൽ നമ്മുടെ ചരിത്രം ആഘോഷിക്കുന്നതിനുള്ള ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ് ആയിരിക്കും," ലീവിറ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു. "യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രയംഫൽ ആർച്ച് മനോഹരമായ കലാസൃഷ്ടികളും ചിത്രീകരണങ്ങളും കൊണ്ട് സജ്ജീകരിക്കപ്പെടും, നമ്മുടെ 250 വർഷത്തെ ചരിത്രത്തിൽ അമേരിക്കൻ ജനത നേടിയ വിജയത്തെയും അമേരിക്കൻ ആത്മാവിന്റെ നിലനിൽക്കുന്ന വിജയത്തെയും ആഘോഷിക്കും," ശ്രീമതി ലീവിറ്റ് പറഞ്ഞു. "ഈ മുറിയിലുള്ള എല്ലാവരും പോയിക്കഴിഞ്ഞാലും, നമ്മുടെ കുട്ടികളും കൊച്ചുമക്കളും ഈ ദേശീയ സ്മാരകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കും." ലിങ്കൺ മെമ്മോറിയലിന്റെ ഇരട്ടിയിലധികം ഉയരമുള്ള ഈ കമാനം, നാഷണൽ പാർക്ക് സർവീസ് കൈകാര്യം ചെയ്യുന്ന പൊട്ടോമാക് നദിയിലെ മനുഷ്യനിർമ്മിത ദ്വീപായ കൊളംബിയ ദ്വീപിലാണ് നിർമ്മിക്കുക. വാഷിംഗ്ടൺ ഡിസിയിലെ അടുത്ത പ്രധാന വിനോദസഞ്ചാര ആകർഷണം ഇതായിരിക്കുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക