Image

ഇറാൻ 42,000 പേരെ കൊന്നു, ആരെങ്കിലും ഇക്കാര്യം മാർപാപ്പയോട് പറയണമെന്നു ട്രംപ് (പിപിഎം)

Published on 15 April, 2026
 ഇറാൻ 42,000 പേരെ കൊന്നു, ആരെങ്കിലും ഇക്കാര്യം മാർപാപ്പയോട് പറയണമെന്നു ട്രംപ് (പിപിഎം)

കത്തോലിക്കാ സഭയുടെ പ്രതിഷേധത്തിനിടയിൽ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് എതിരെ ആക്രമണം തുടർന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. 

ഇറാനുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന പാപ്പയുടെ ആഹ്വാനത്തിനു മറുപടിയായി, ഇറാൻ ഭരണകൂടം നിരപരാധികളായ 42,000 പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്നു ട്രംപ് ചൂണ്ടിക്കാട്ടി.

"ആരെങ്കിലും പോപ്പ് ലിയോയോട് ദയവായി ഇക്കാര്യം പറയണം. അങ്ങിനെയൊരു രാജ്യം ആണവ ബോംബ് ഉണ്ടാക്കുന്നത് അനുവദിക്കാൻ പറ്റില്ല.

Iran killed at least 42,000 innocent protesters, Trump tells Pope 

Join WhatsApp News
കാവിൽ 2026-04-15 16:39:15
നശീകരണ പ്രവണത യുള്ള രാജ്യം നിലനിൽക്കുന്ന ത് ലോകത്തിന് ആപത്താണെ ങ്കിൽ ഇറാൻ തകരണം . പ്രതിഫേധിച്ച 42000 പേരെ കൊന്നത് പലരേയും ബലാൽസംഗം ചെയ്തതിനു ശേഷം . പർദ ഇടുന്നത് വേണമോ വേണ്ടയോ എന്നത് സ്വയം തീരുമാനമാണ് . അത് തൊലിഞ്ഞ ഖമനേയി അല്ല നിശ്ചയിക്കുന്നത് . ജയ് ട്രമ്പ്
Sunil 2026-04-15 19:19:04
Pope says that God will never be on the side of those who wield the sword. Oh Pope, you do not read the Bible ? The God in the Bible always wield the sword. His people also always wield the sword. God in the Bible is actually the God of the Army or the Lord of soldiers.
chacko 2026-04-15 21:04:20
Until today the magic number we have been hearing was 30,000. Now trump changed it to 42,000? Lets just put it at 42 Billion, even though world population is 8.3 Billion. Whoever gets tasked with telling Pope the 42,000 figure, please tell the pople about the 72,300+ people in Gaza killed by Israel, and the 1,000+ people in West Bank killed by Israel, and the 2,100+ people in Lebanon killed by Israel, and the 4,620+ Iranians killed by Israel+US. Please mention to the pope that 180 of those killed in Iran was primary school children and that the US dropped a second bomb on that school that had incineration activated, effectively burning to death any of the school children who survived the first attack. Thank you.
observer 2026-04-15 21:32:19
മരണസംഖ്യയുടെ കണക്കുകൾ: 2026-ന്റെ തുടക്കത്തിലെ പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായതായി മനുഷ്യാവകാശ സംഘടനകളും മാധ്യമ റിപ്പോർട്ടുകളും കണക്കാക്കിയിട്ടുണ്ട്, ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കുറഞ്ഞത് 5,000 മുതൽ 12,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. തീവ്രമായ അക്രമത്തെക്കുറിച്ചുള്ള ചില ആദ്യകാല റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നെങ്കിലും, വിശ്വസനീയമായ മനുഷ്യാവകാശ റിപ്പോർട്ടുകളിൽ 30,000 മുതൽ 40,000 വരെ എന്ന കണക്ക് വ്യാപകമായി രേഖപ്പെടുത്തിയിട്ടില്ല, അവ പ്രധാനമായും പതിനായിരക്കണക്കിന് എന്നതിലുപരി ആയിരക്കണക്കിന് എന്ന സംഖ്യയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്
Siby 2026-04-15 23:01:35
Death toll during the violent riot in Iran is around 3,100. Large percentage of that was police and security personnel, brutally slaughtered by armed terrorists inserted into Iran by Israel. I personally saw videos of police officer getting beaten to death by rioters; another police officer getting beaten and then set on fire by rioters. I saw video of armed rioter shooting pedestrian from behind. Four days ago Trump told Fox news that US government sent weapons to protesters in Iran. On the day violent riot started, Israeli MPs said that Mossad and its helpers/rioters are among the protesters. Those reports are probably still out there for anyone to search and read. It is a massive shame that the people of the most literate state in India fails to learn the truth, and not even "try" to learn the truth.
പോൾ ഡി പനയ്ക്കൽ 2026-04-16 00:15:53
ആയിരക്കണക്കിന് ദശലക്ഷം ഡോളർ ചെലവാക്കി, സംസ്ഥാപിക്കാത്ത കാരണം കാണിച്ച്, ജനങ്ങളുടെ പ്രതിനിധി സഭകളുടെ അംഗീകാരം പോലും തേടാതെ, നമ്മുടെ ഏറ്റവും അടുത്ത സുഹൃദ്-പങ്കാളി രാജ്യങ്ങളുടെ പോലും സഹകരണം കൂടാതെ ഇറാനുമായി യുദ്ധം തുടങ്ങി, പ്രസിഡന്റ് ട്രമ്പ്. തന്റെ ഏകപക്ഷീയമായ തീരുമാനത്തിന് പിന്തുണ ലഭിക്കാൻ വസ്തുതകളെ വളച്ചൊടിക്കാനും നുണ പറയാനും അദ്ദേഹം ഇതുവരെ മടിച്ചിട്ടില്ല. ഇത്രയും എഴുതിയത് ഇറാനോട് അനുഭാവം കാണിക്കാനല്ല, മറിച്ച് ഈ യുദ്ധത്തിന് തുടക്കമിടാൻ ട്രംപ് ഭരണകൂടം ഇസ്രയേലുമായി ചേർന്ന് മെനഞ്ഞെടുത്ത കാരണങ്ങൾ സമയോചിതമല്ലെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്ന് ചൂണ്ടിക്കാണിക്കാനാണ്. ചാക്കോ എഴുതിയ പ്രതികരണം ശ്രദ്ധേയമാണ്. ആധുനിക ലോകത്തെ പോപ്പുമാർ എന്നും ധാർമ്മികതയുടെ വക്താക്കൾ ആയിരുന്നു - രാഷ്ട്രീയ തീരുമാനങ്ങൾക്കതീതമായ ധാർമ്മികത. പോപ്പിന്റെ വാക്കുകളെ കത്തോലിക്കാ സഭയുമായി നീരസമുള്ള, സംഘർഷത്തിൽ ഉള്ള മത നേതാക്കളും ഇസ്‌ലാമിക് സമ്പ്രദായത്തിലെ ഭരണകർത്താക്കളും കമ്മ്യൂണിസ്റ്റ് ഭരണ നേതാക്കളും മമതയോടെ, അനുഭാവത്തോടെ അല്ലെങ്കിൽ എതിർപ്പ് പ്രകടിപ്പിക്കാതെ മാത്രമേ കാണുകയുണ്ടായിരുന്നുള്ളൂ. യുദ്ധത്തിനെതിരെ ഒരു പോപ്പ് സ്വരം ഉയർത്തുന്നത്, ഈ യുദ്ധത്തിനെതിരെ, ഒരു രാജ്യത്തെ മാനവ സംസ്കാരത്തെ തന്നെ ഇല്ലാതാക്കുമെന്ന ട്രമ്പിന്റെ പ്രഖ്യാപനത്തിനെതിരെ പോപ്പ് ലിയോ സ്വരം ഉയർത്തിയത് തികച്ചും ധാർമ്മികമാണ്. അതറിയുന്ന പ്രസിഡന്റ് ട്രമ്പ് വസ്തുതയെ പെരുപ്പിച്ചു കാണിച്ചത് തന്നെ പിന്തുണയ്ക്കുന്നവരുടെ അനുഭാവത്തിനായാണ്. 42,000 ആളുകളെ കൊന്നു എന്ന് പറയുന്നതിനുള്ള തെളിവ് അദ്ദേഹം കാണിച്ചിട്ടുണ്ടോ? ഇറാന്റെ മറ്റു ശത്രുക്കൾ പോലും ഈ എണ്ണം ഒരിക്കലും ഉച്ഛരിച്ചിട്ടില്ല. ട്രമ്പിന്റെ കണക്ക് അദ്ദേഹത്തിന്റെ വാക്കുകളെ കൂടുതൽ വിശ്വാസ യോഗ്യമല്ലാതാക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തനായ നേതാവിനെ കുപ്രചരണം നടത്തുന്നവനെന്നു വിളിക്കുവാൻ കാരണമാക്കുകയാണ് ചെയ്യുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ വിവര വിനിമയം വളരെയധികം ഭാരവും സ്വാധീനവും ഉള്ളതാണ്. അത് സത്യസന്ധം അല്ലെങ്കിൽ പ്രസിഡന്റ് സ്ഥാനത്തിനു തന്നെ ദുഷിപ്പാണ് സംഭവിക്കുന്നത്. തെളിവിലധിഷ്ഠിതമായ വിവരങ്ങൾ മറ്റു രാഷ്ട്ര നേതാക്കളുമായി, പ്രത്യേകിച്ച് ആയിരത്തി അഞ്ഞൂറ് ദശലക്ഷം കത്തോലിക്കരുടെ ആല്മീയ നേതാവുമായി ട്രംപ് പങ്കു വയ്ക്കണമായിരുന്നു; ഒരു സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരണം നടത്തുകയല്ല വേണ്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക