Image

മാർപ്പാപ്പയ്ക്ക് എതിരായ ട്രംപിന്റെ വിമർശനം അസ്വീകാര്യമാണെന്നു ഇറ്റാലിയൻ പ്രധാനമന്ത്രി (പിപിഎം)

Published on 15 April, 2026
മാർപ്പാപ്പയ്ക്ക് എതിരായ ട്രംപിന്റെ വിമർശനം അസ്വീകാര്യമാണെന്നു ഇറ്റാലിയൻ പ്രധാനമന്ത്രി (പിപിഎം)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്കു എതിരെ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നടത്തിയ വിമർശനം അസ്വീകാര്യമാണെന്നു ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വ്യക്തമാക്കി. മത വിഷയങ്ങളിൽ രാഷ്ട്രീയ ഇടപെടൽ പാടില്ലെന്നു ചൂണ്ടിക്കാട്ടിയ മെലോണി, പാപ്പയുടെ നിലപാടുകൾക്കു തുടർന്നും പിന്തുണ പ്രഖ്യാപിക്കയും ചെയ്തു.  

യുഎസ് രാഷ്‌ടീയ നേതൃത്വത്തെ അപൂർവമായി മാത്രം വിമർശിക്കുന്ന ഇറ്റാലിയൻ നേതൃത്വം ഇക്കുറി ഉറച്ച നിലപാടാണ് കൈക്കൊണ്ടത്.

"എനിക്കു തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്," മെലോണി മാധ്യമങ്ങളോട് പറഞ്ഞു. "മത നേതാക്കൾ രാഷ്ട്രീയ നേതൃത്വത്തെ അനുസരിച്ചു ജീവിക്കുന്ന സമൂഹത്തിൽ എനിക്കൊരിക്കലൂം സമാധാനമായി ജീവിക്കാൻ കഴിയില്ല. അതു കൊണ്ടാണ് ഈ നിലപാട്."

ട്രംപ് യേശു ക്രിസ്തുവായി

ട്രംപ് യേശു ക്രിസ്തുവായി വന്നു രോഗിയെ സുഖപ്പെടുത്തുന്ന എ ഐ ചിത്രം ആണ് ഈ വിവാദത്തിനു കാരണമായത്. മാർപാപ്പ അതിനെ അപലപിച്ചപ്പോൾ അദ്ദേഹം ദുർബലനാണെന്നു ട്രംപ് വിമർശിച്ചു.

ഷിക്കാഗോയിൽ ജനിച്ചു വളർന്ന ലിയോ പതിനാലാമൻ ഇറാനിലെ യുഎസ് ഇടപെടലിനെ വിമർശിച്ചതു ട്രംപിനെ ചൊടിപ്പിച്ചിരുന്നു. 'സർവശക്തൻ' ആണെന്ന മിഥ്യാബോധത്തിന്റെ പേരിൽ തുടങ്ങി വയ്ക്കുന്ന യുദ്ധങ്ങളെ അദ്ദേഹം എതിർത്തു.

അക്രമത്തെ ന്യായീകരിക്കാൻ ക്രൈസ്തവ നയങ്ങളെ ദുരുപയോഗം ചെയ്യുന്ന വാർ സെക്രട്ടറി പീറ്റ് ഹേഗ്സേത്തിനെ പോലുള്ള യുഎസ് ഉദ്യോഗസ്ഥരെയും പാപ്പാ വിമർശിച്ചു. ഒരു യുദ്ധത്തെയും ദൈവം അംഗീകരിക്കുന്നില്ലെന്നും യേശു യുദ്ധത്തെ തള്ളിപ്പറയുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Meloni rebukes Trump over comments on Pope

Join WhatsApp News
Sunil 2026-04-15 15:45:07
Hello Italian P.M., the statements of your Pope against our President is unacceptable to us. The previous Pope Francis was a communist and called America a Satan. Of course, Iran also is calling America a Satan. But your Pope loved American Dollar.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക