
പതിനാറു വർഷം ഹങ്കറിയെ കൈപ്പിടിയിലൊതുക്കി ഭരിച്ച പ്രധാനമന്ത്രി വിക്ടർ ഉർബാൻ ഞായറാഴ്ച്ച പൊതുതിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചു. അദ്ദേഹത്തിന്റെ മുൻ വിശ്വസ്തനും പ്രതിപക്ഷ ടിസ്സ പാർട്ടി നേതാവുമായ പീറ്റർ മാഗിയാർ പുതിയ പ്രധാനമന്ത്രിയാകും.
പ്രസിഡന്റ് ട്രംപിന്റെ 'മാഗാ' അനുയായികൾ ആരാധിച്ചിരുന്ന യൂറോപ്യൻ നേതാവ് ഉർബാൻ വിടവാങ്ങുന്നതോടെ ഹങ്കറിയിൽ ദേശീയ പ്രസ്ഥാനം സജീവമാക്കാനുളള ട്രംപിന്റെ ശ്രമം പാളി.
ദന്യൂബ് നദിക്കരയിൽ ആവേശഭരിതായ അനുയായികളോട് മാഗിയാർ പറഞ്ഞു: "നമ്മൾ നേടി." ഹങ്കറിയെ വീണ്ടും യൂറോപ്യൻ മുഖ്യധാരയിൽ എത്തിക്കുമെന്നു മാഗിയാർ പറഞ്ഞു. പാശ്ചാത്യ സഖ്യത്തിൽ വീണ്ടും സജീവമാകും.
ട്രംപിനെ പോലെ റഷ്യൻ പ്രസിഡന്റ് പുട്ടിനും താല്പര്യം ഉണ്ടായിരുന്ന ഉർബാന്റെ പരാജയത്തോടെ യുക്രൈൻ യുദ്ധത്തോടുള്ള ഹങ്കറിയുടെ നയങ്ങൾ തന്നെ മാറുമെന്നാണ് കരുതപ്പെടുന്നത്.
199 അംഗ പാർലമെന്റിൽ ടിസ്സ പാർട്ടി 53.6% വോട്ടോടെ 138 സീറ്റു നേടുമെന്നാണ് കണക്ക്. ഉർബാന്റെ ഫിഡെസ് പാർട്ടിക്ക് 37.8% കിട്ടും: 55 സീറ്റ്.
Rightist Victor Orban voted out in Hungary