Image

തിങ്കളാഴ്ച്ച മുതൽ ഇറാന്റെ എല്ലാ തുറമുഖങ്ങളും ഉപരോധിക്കാൻ ട്രംപ് ഉത്തരവിട്ടു (പിപിഎം)

Published on 13 April, 2026
തിങ്കളാഴ്ച്ച മുതൽ ഇറാന്റെ എല്ലാ തുറമുഖങ്ങളും ഉപരോധിക്കാൻ ട്രംപ് ഉത്തരവിട്ടു (പിപിഎം)

ഇറാന്റെ എല്ലാ തുറമുഖങ്ങളും തിങ്കളാഴ്ച്ച മുതൽ ഉപരോധിക്കുമെന്നു യുഎസ് സേനാ കേന്ദ്ര കമാൻഡ് സെന്റ്‌കോം അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ ഉത്തരവനുസരിച്ചാണ് ഈ നടപടിയെന്ന് അവർ വ്യക്തമാക്കി.

ഇറാന്റെ തുറമുഖങ്ങളുമായും തീരപ്രദേശങ്ങളുമായും ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾ തടയും.

ഇറാൻ തുറമുഖത്തേക്കു വരുന്നതും അവിടന്ന് പോകുന്നതുമായ എല്ലാ കപ്പലുകൾക്കും ഇതു ബാധകമാണ്. ഇക്കാര്യത്തിൽ ഒരു രാജ്യത്തിന്റെയും കപ്പലുകൾക്ക് ഒഴിവില്ല.

അറേബ്യൻ ഗൾഫിലും ഗൾഫ് ഓഫ് ഒമാനിലുമുള്ള എല്ലാ തുറമുഖങ്ങളിലും ഉപരോധം നടപ്പാക്കും.

ഇറാനു മേൽ സമുദ്രത്തിൽ സമ്മർദം ചെലുത്താൻ ട്രംപിന് ഉപദേശം ലഭിച്ചെന്നാണ് സൂചന. യുഎസ് വിമാനവാഹിനി കപ്പലുകൾ ജറാൾഡ് ഫോർഡും ഏബ്രഹാം ലിങ്കണും ഇറാന് സമീപം കിടക്കുന്നതു കൊണ്ട് ഈ നീക്കം സുഗമമാകും.

യുഎസ് നീക്കം അതിശക്തമായ തിരിച്ചടി നേരിടുമെന്നു ഇറാൻ വിപ്ലവസേന ഐ ആർ ജി സി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് പൂർണമായും തങ്ങളുടെ നിയന്ത്രണത്തിൽ ആണെന്ന് അവർ അവകാശപ്പെട്ടു.

Maritime blockade of Iranian ports to begin: US 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-13 08:21:27
💥🔥 🔸{1}.അതെങ്ങനെ ഹോർമുസ് കടലിടുക്ക് ഇറാന്റേതെന്ന് അവകാശപ്പെടാൻ ഇറാന് പറ്റുമെന്ന് ആരെങ്കിലുമൊന്നു വിശദീകരിക്കാമോ???. 🔸{2}.അതെങ്ങനെ ആ അവകാശവാദം ഇസ്രായേലിനേയോ അമേരിക്കയേയോ ബാധിക്കും ഏതെങ്കിലും തരത്തിൽ എന്ന് ആരെങ്കിലുമൊന്ന് വിശദീകരിക്കാമോ???. 🔸{3}.അതെന്തുകൊണ്ടാണ് ലോകത്തിലെ മറ്റൊരു Single രാജ്യവും ഇറാന്റെ ധാർഷ്ട്ടിയത്തിനെതിരേ ഒന്നും പ്രതികരിക്കാത്തതെന്ന് ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ???. 🔸{4}.എന്തിന് അമേരിക്കയ്ക്ക് ഹോർമുസ് കടലിടുക്കിന്റെ പ്രശ്നത്തിൽ സൈനീക ഇടപെടൽ നടത്തേണ്ടി വരുന്നു എന്നും, ഒന്ന് ആർക്കെങ്കിലും വിശദീകരിക്കാമോ???.❇️ റെജീസ് John
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക