
മിഡിൽ ഈസ്റ്റ് യുദ്ധ വിരാമം തീർപ്പായതോടെ ഹോർമുസ് കടലിടുക്ക് താത്കാലികമായി തുറന്നു കൊടുക്കുമെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പ്രഖ്യാപിച്ചു. രണ്ടാഴ്ച്ച വെടിനിർത്തൽ നിലവിലിരിക്കുമ്പോൾ ഹോർമുസ് തുറന്നുമിരിക്കും.
ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ തീരുമാനമാണിതെന്നു അദ്ദേഹം വ്യക്തമാക്കി.
സംഘർഷം ലഘൂകരിച്ച സാഹചര്യത്തിൽ ഇറാൻ അനുവദിക്കുന്ന ഈ ഇളവ് ഒത്തുതീർപ്പു ചർച്ചകളിൽ പ്രയോജനപ്പെടും എന്നാണ് പ്രതീക്ഷ. രണ്ടാഴ്ച്ചത്തേക്ക് ഹോർമുസ് വഴി കപ്പലുകൾ കടന്നു പോകുമ്പോൾ ഇറാൻ അധികൃതർ മേൽനോട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ വച്ച 10 നിർദേശങ്ങൾ സ്വീകരിച്ച ശേഷം യുഎസ് പ്രസിഡന്റ് നിർദേശിച്ച 15 കാര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്നു അദ്ദേഹം പറഞ്ഞു. മറുഭാഗത്തു നിന്നുള്ള പ്രവർത്തനങ്ങൾ ഈ തീരുമാനം നടപ്പാക്കുന്നതിനെ സ്വാധീനിക്കും.
"ഇറാനെതിരായ ആക്രമണങ്ങൾ നിർത്തി വച്ചാൽ ഞങ്ങളുടെ കരുത്തുറ്റ സൈന്യങ്ങൾ അവരുടെ പ്രതിരോധ പ്രതികരണങ്ങളും നിർത്തി വയ്ക്കും."
ഹോർമുസ് കടക്കുന്നതിനുള്ള സാങ്കേതിക പരിമിതികൾ കപ്പലുകൾ മനസിലാക്കണമെന്നും അറാഗ്ചി പറഞ്ഞു. ഇറാൻ സൈന്യം അവിടെ മേൽനോട്ടം തുടരും.
ഇറാന്റെ തീരുമാനം സ്വാഗതം ചെയ്ത പ്രസിഡന്റ് ട്രംപ്, രണ്ടാഴ്ചത്തേക്കു ഇറാനിലെ ബോംബിംഗ് നിർത്തി വച്ചതായി അറിയിച്ചിരുന്നു. "ഇതൊരു ഇരട്ട മുഖമുള്ള വെടിനിർത്തലാണ്."
ഇറാൻ നിർദേശിച്ച 10 കാര്യങ്ങൾ ചർച്ചകൾ തുടരാൻ സഹായകമാണെന്നു അദ്ദേഹം പറഞ്ഞു.
ഈ ദീർഘകാല പ്രശ്നത്തിൽ തീർപ്പുണ്ടാക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാവുന്നതിൽ തനിക്കു അഭിമാനമുണ്ടെന്ന് ട്രംപ് പറഞ്ഞു.
Iran agrees to open Strait of Hormuz