Image

സൗദിയും യു എ ഇയും ആക്രമിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നതിനെതിരെ ഇറാന്റെ താക്കീത് (പിപിഎം)

Published on 07 April, 2026
 സൗദിയും യു എ ഇയും ആക്രമിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നതിനെതിരെ ഇറാന്റെ താക്കീത് (പിപിഎം)

ഇറാനെതിരായ ആക്രമണങ്ങൾക്കു താവളങ്ങൾ നൽകുന്ന സൗദി അറേബ്യയും യു എ ഇയും അതു നിർത്തിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ടെഹ്‌റാൻ. യുഎന്നിലെ അംബാസഡർ ആമിർ സായിദ് ഇരവാനി യുഎൻ മേധാവി അന്റോണിയോ ഗട്ടറസിന് അയച്ച കത്തിലാണ് ഈ താക്കീതെന്നു ഇറാന്റെ പ്രസ് ടി വി റിപ്പോർട്ട് ചെയ്തു.

ആക്രമണങ്ങൾക്കു കൂട്ടു നിൽക്കാതിരിക്കുക എന്ന അന്താരാഷ്ട്ര ഉത്തരവാദിത്തം ഇരു ഗൾഫ് രാജ്യങ്ങളും മറക്കരുതെന്ന് ഇറാൻ പറഞ്ഞു.

സൗദി-എമിറേറ്റി വ്യോമാതിർത്തിയിൽ നിന്നു ഇറാനിലേക്ക് ആക്രമണം നടത്താൻ യുഎസ് വിമാനങ്ങൾ പറന്നതിന്റെ വിശദാംശങ്ങൾ ഇരവാനി ചൂണ്ടിക്കാട്ടി. മാർച്ച് 23നു യുഎസ് എഫ്-16 എസ് വി, എഫ്-35, എഫ്-15 ഇ വിമാനങ്ങൾ അത്തരം ഒരു ഡസൻ പറക്കൽ നടത്തിയതായി തെളിവുണ്ട്.

അതേ ദിവസം യുഎസ് യു-2എസ് ചാരവിമാനങ്ങൾ എമിറേറ്റി വ്യോമാതിർത്തിക്കുള്ളിൽ പറന്നു.

സ്വന്തം അതിരുകൾക്കുള്ളിൽ മറ്റൊരു രാജ്യത്തിന് അത്തരമൊരു അവസരം നൽകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. നല്ല അയൽക്കാർ എന്ന നിലയിൽ സൗദിയും യു എ ഇയും അത് ഒഴിവാക്കണം.

ഇല്ലെങ്കിൽ ശക്തമായി തിരിച്ചടിക്കാനുള്ള അവകാശം ഇറാനുണ്ട്.

Iran warns Saudi, UAE against aiding US strikes

Join WhatsApp News
Decision Time soon approaching 2026-04-07 16:17:10
Iran is talking about “Good Neighbors “. Are there any intelligent people in Iran?They attacked those people and expect them to to be in “love “What an irony! This is not the time to look for new strategies. You wasted almost all opportunities. There is only one solution. Surrender. Please don’t put your innocent people in harm’s way. Use your good judgment.
Matt 2026-04-07 22:17:17
1. Military situation: unclear, no decisive victory • Trump has claimed success, even saying “we won” after certain operations.  • But the war is still ongoing and unresolved, with no clear end or decisive outcome. • Analysts say Iran has adapted (economic disruption, Strait of Hormuz pressure), meaning the conflict isn’t “won” in a strategic sense. 👉 Bottom line: Not clearly a victory or defeat yet. ⸻ 🔴 2. Political impact: negative so far • Reports show falling approval ratings and growing criticism, even from some supporters.  • Around 60% of Americans oppose the war in some analyses.  • The war is described as “deeply unpopular” and politically damaging.  👉 Bottom line: Politically, it’s hurting him more than helping. ⸻ 🔵 3. Economic effects: harmful • Oil prices and global markets have been disrupted.  • The conflict has created economic uncertainty and higher energy costs. 👉 Bottom line: Economically, the war has been costly and destabilizing. ⸻ ⚖️ 4. Legal & ethical criticism: serious concerns • Experts warn that some proposed actions (like targeting infrastructure) could violate international law.  • The war itself is viewed by some legal experts as lacking clear justification under international law.  👉 Bottom line: Significant global criticism and legal concerns exist. ⸻ 🟡 5. Diplomacy: struggling • Peace talks have stalled or failed repeatedly.  • Critics say there’s no clear plan to end the war.  👉 Bottom line: No strong diplomatic success so far.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക