Image

ട്രംപിന്റെ ഭാഷ അമ്പരപ്പിക്കുന്നുവെന്നു യുഎൻ (പിപിഎം)

Published on 07 April, 2026
 ട്രംപിന്റെ ഭാഷ അമ്പരപ്പിക്കുന്നുവെന്നു യുഎൻ (പിപിഎം)

ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർത്തു കളയുമെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണികളിൽ ഉപയോഗിക്കുന്ന ഭാഷ അമ്പരപ്പിക്കുന്നതാണെന്നു യുഎൻ. സിവിലിയൻ സൗകര്യങ്ങൾ നശിപ്പിക്കുന്നത് ഒഴിവാക്കണം എന്നത് യുദ്ധങ്ങളെ സംബന്ധിച്ച ചട്ടങ്ങളിൽ പ്രധാനമാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസിന്റെ വക്താവ്  സ്‌റ്റെഫാനിക് ഡുജാറിക് ചൂണ്ടിക്കാട്ടി.

സെക്രട്ടറി ജനറൽ അക്കാര്യം ആവർത്തിക്കുന്നു എന്നു വക്താവ് പറഞ്ഞു. "അന്താരാഷ്ട്ര തർക്കങ്ങളിൽ സമാധാനപരമായ ഒത്തുതീർപ്പുകൾ അല്ലാതെ മറ്റൊരു വഴിയും ഇല്ലെന്നു അദ്ദേഹം വീണ്ടും പറയുന്നു."  

അപ്പോൾ ചട്ടലംഘനം യുദ്ധക്കുറ്റമായാണോ ഗട്ടറസ് കാണുന്നതെന്ന ചോദ്യത്തിന് ഡുജാറിക് വ്യക്തമായി മറുപടി പറഞ്ഞു: "അവ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ക്രൈം ആണോ എന്നു കോടതി തീരുമാനിക്കും."

UN alarmed by US rhetoric threatening Iran 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക