Image

ഇന്ത്യൻ നഗരങ്ങളിൽ കയറി ആക്രമിക്കും, വീടുകൾക്കുള്ളിൽ വരെ കടന്നുകയറി പ്രഹരമേൽപ്പിക്കും ; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

Published on 05 April, 2026
ഇന്ത്യൻ നഗരങ്ങളിൽ കയറി ആക്രമിക്കും, വീടുകൾക്കുള്ളിൽ വരെ  കടന്നുകയറി പ്രഹരമേൽപ്പിക്കും ; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

ഇന്ത്യയുമായി ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷമുണ്ടായാൽ അതിന്റെ മറുപടി അതിർത്തിയിൽ ഒതുങ്ങില്ലെന്നും കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽ വരെ കടന്നുകയറി തിരിച്ചടിക്കുമെന്നും പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ വിവാദ പ്രസ്താവന നടത്തിയത്. 

ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് ആരോപിച്ച ആസിഫ്, സ്വന്തം പൗരന്മാരെയോ പാക് തടവുകാരെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ സൃഷ്ടിച്ച് ഭീകരാക്രമണം എന്ന് വരുത്തിത്തീർക്കാൻ ഇന്ത്യ ശ്രമിച്ചേക്കുമെന്നും ആരോപിച്ചു; എന്നാൽ ഇതിനാവശ്യമായ തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല.

യുദ്ധമുണ്ടായാൽ അത് നിശ്ചിത കിലോമീറ്ററുകൾക്കുള്ളിൽ പരിമിതപ്പെടില്ലെന്നും ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്റെ ഏത് നീക്കത്തിനും അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യയ്ക്ക് കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനമായിരിക്കും ഇത്തവണ കാത്തിരിക്കുന്നതെന്ന അവകാശവാദവുമായി പാക് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക