
അമേരിക്കയുടെ ഒരു എഫ്-35 പോർവിമാനം മധ്യ ഇറാനിൽ വീഴ്ത്തിയെന്നു വിപ്ലവ സേന ഐ ആർ ജി സി അവകാശപ്പെട്ടു. ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ചു യുഎസ് വാർത്താ ഏജൻസി അസോസിയേറ്റഡ് പ്രസ് നൽകുന്ന വിവരം പൈലറ്റ് വിമാനത്തിൽ നിന്നു പാരഷൂട്ടിൽ ഇറങ്ങിയെന്നാണ്.
അയാളെ പിടികൂടിയെന്നു ഇറാൻ വാർത്താ ഏജൻസി തസ്‌നീം പറഞ്ഞു. പൈലറ്റിനെ പിടിച്ചു കൊടുത്താൽ വൻ പ്രതിഫലം കിട്ടുമെന്നും പക്ഷെ അവർ പറഞ്ഞു.
നവീനമായ സാങ്കേതിക സംവിധാനം ഉപയോഗിച്ച് വീഴ്ത്തിയ വിമാനം പാടേ തകർന്നുവെന്നു ഏജൻസി അറിയിച്ചു. ലേക്കൻഹീത്ത് സ്ക്വാഡ്രനിൽ പെട്ടതാണ് വിമാനം.
പടിഞ്ഞാറൻ ഇറാനിലെ ബോയർ അഹ്മദ് പ്രവിശ്യയിൽ പൈലറ്റിനു വേണ്ടി യുഎസ് തിരച്ചിൽ നടത്തുന്നുണ്ടെന്ന് അവർ പറഞ്ഞു. ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഹെർക്കുലീസ് വിമാനങ്ങളുമാണ് അതിനു ഉപയോഗിക്കുന്നത്.
വിമാനം വീണ സ്ഥലത്തേക്ക് നിരവധി ആളുകൾ കാറുകളിൽ എത്തുന്നുണ്ടെന്നു തസ്‌നീം പറഞ്ഞു.
ടെഹ്റാനിൽ നിന്ന് 500 കിലോമീറ്റർ (310 മൈൽ) അകലെ കൊഹ്കിലോയെ എന്ന ഗ്രാമീണ മേഖലയിലാണ് വിമാനം പതിച്ചതെന്നു ഇറാൻ മാധ്യമങ്ങൾ പറഞ്ഞു.
Iran claims downing US F-35 fighter