
കാനഡയിലെ ഹൈന്ദവ ക്ഷേത്രങ്ങൾക്കു മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താനുള്ള ഖാലിസ്ഥാൻ തീവ്രവാദി ഗ്രൂപ്പ് സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ് എഫ് ജെ) ആഹ്വാനത്തെ ഹിന്ദു സംഘടനകൾ അപലപിച്ചു.
ഏപ്രിൽ 5നു 'ഖാലിസ്ഥാൻ സിന്ദാബാദ്' റാലികൾ നടത്തണമെന്നാണ് എസ് എഫ് ജെ ആഹ്വാനം ചെയ്തത്. ബ്രാംപ്ടണിലെ ത്രിവേണി മന്ദിർ, സറേയിലെ ലക്ഷ്മി നാരായൺ മന്ദിർ എന്നിവയ്ക്കു മുന്നിൽ ഹിന്ദു കനേഡിയൻ ഫൗണ്ടേഷന് എതിരെ പ്രകടനം നടത്തണം.
ഫൗണ്ടേഷൻ ആ ആഹ്വാനത്തെ അപലപിച്ചു. "ഇന്ത്യയുമായുള്ള പ്രാചീന ബന്ധത്തിന്റെ പേരിൽ ഹിന്ദു സമുദായത്തെ ലക്‌ഷ്യം വയ്ക്കുന്നത് വംശവെറിയും വിദ്വേഷവും" ആണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഏപ്രിൽ 5നു ക്ഷേത്ര പരിസരത്തു വിശ്വാസികൾക്ക് സമ്പൂർണ സുരക്ഷ ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അക്രമവും തീവ്രവാദവും പതിവാക്കിയ സംഘടനയാണ് എസ് എഫ് ജെ എന്നവർ ചൂണ്ടിക്കാട്ടി.
കൊയലീഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയും (സി ഓ എച് എൻ എ) എസ് എഫ് ജെയുടെ നീക്കത്തെ അപലപിച്ചു. മധ്യകാലഘട്ടത്തിലെ രീതിയിൽ ഹിന്ദുക്കളെ ആക്രമിച്ച ചരിത്രം അവർക്കുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. 2024 നവംബർ 3നു അതുണ്ടായിട്ടുണ്ട്.
Hindu groups condemn Khalistani protest plan outside temples