Image

നിർണായക ലോഹങ്ങൾക്കു കനത്ത തീരുവ; സ്റ്റീൽ, അലുമിനിയം, കോപ്പർ എന്നിവയ്ക്കു ബാധകം (പിപിഎം)

Published on 03 April, 2026
   നിർണായക ലോഹങ്ങൾക്കു കനത്ത തീരുവ; സ്റ്റീൽ, അലുമിനിയം, കോപ്പർ എന്നിവയ്ക്കു ബാധകം (പിപിഎം)

സ്റ്റീൽ, അലുമിനിയം, കോപ്പർ എന്നിവയ്ക്കു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് കനത്ത ഇറക്കുമതി തീരുവ ചുമത്തി. ദേശ സുരക്ഷ പരിഗണിച്ചു വ്യാപാര നിയന്ത്രണം കടുപ്പിക്കാനാണ് ഇതു ചെയ്യുന്നതെന്നു പ്രസിഡന്റ് വ്യക്തമാക്കി.  

മുൻപുണ്ടായിരുന്ന വ്യവസ്ഥകളുടെ പഴുതടച്ചുവെന്നു ഭരണകൂടം വ്യക്തമാക്കി. നിർണായക ലോഹങ്ങളുടെ ഇറക്കുമതി കൂടുന്നത് യുഎസ് ദേശരക്ഷയ്ക്കു ഭീഷണിയാണെന്നു യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇറക്കുമതി ചെയ്യുന്ന പ്രൈമറി സ്റ്റീൽ-അലുമിനിയം ഉല്പന്നങ്ങൾക്ക് ഇനി 50% ആഡ് വലോറം ഡ്യൂട്ടി അടിക്കും. ചില ഉപോത്പന്നങ്ങൾക്കു 25% ഡ്യൂട്ടിയും.

ഏപ്രിൽ 6 മുതൽ പുതിയ തീരുവകൾ നിലവിൽ വരും.

Trump imposes 50% tariff on steel, aluminum, and copper

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക