Image

പേറ്റന്റ് ഉള്ള ഔഷധങ്ങളുടെ ഇറക്കുമതിക്കു ട്രംപ് 100% തീരുവ ചുമത്തി (പിപിഎം)

Published on 03 April, 2026
 പേറ്റന്റ് ഉള്ള ഔഷധങ്ങളുടെ ഇറക്കുമതിക്കു ട്രംപ് 100% തീരുവ ചുമത്തി (പിപിഎം)

പേറ്റന്റ് ഉള്ള മരുന്നുകൾ ഇറക്കുമതി ചെയ്യുമ്പോൾ യുഎസ് 100% തീരുവ ചുമത്തും. അമിത വിദേശ ആശ്രയവും ദേശീയ സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടിയെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വ്യക്തമാക്കി.

പേറ്റന്റ് ഉള്ള ഉത്പന്നങ്ങളും ആക്റ്റീവ് ഫാർമസ്യുട്ടിക്കൽ ഇൻഗ്രീഡിയന്റ്സും (എ പി ഐ) ഇതിന്റെ പരിധിയിൽ വരും. സാധാരണ ജനങ്ങൾക്കും സൈന്യത്തിനും ഒന്നു പോലെ ഇവ ആവശ്യമാണ്.

യുഎസിലേക്ക് ഉത്പാദനം മാറ്റാൻ തയാറുള്ള കമ്പനികൾക്കു 20% താരിഫ് മാത്രമേ ചുമത്തുകയുള്ളൂ. അതും നാലു വർഷം കഴിഞ്ഞാൽ 100% ആകും.

യൂറോപ്യൻ യൂണിയൻ, ജപ്പാൻ, സൗത്ത് കൊറിയ, സ്വിറ്റ്‌സർലൻഡ് എന്നിവയ്ക്ക് 15% മാത്രമേയുളളൂ താരിഫ്. അനാഥർക്കുള്ള മരുന്നുകൾ, ആണവ മരുന്നുകൾ, ജീൻ തെറാപ്പി എന്നിവ ഉൾപ്പെടെ ചില വിഭാഗങ്ങളിൽ ഒഴിവ് നൽകിയിട്ടുണ്ട്.

ജനറിക് മരുന്നുകൾക്കും ഇപ്പോൾ തീരുവ ഉണ്ടാവില്ലെന്നു അറിയിപ്പിൽ പറയുന്നു.

ആഭ്യന്തര ഔഷധ നിർമാണം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നു ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ഏറ്റവുമധികം ജനറിക് മരുന്നുകൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും ചൈനയും ഉൾപ്പെടുന്നു.

US imposes 100% tariff on patented drugs

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക