Image

യുഎസ് ആർമി ചീഫ് ഉൾപ്പെടെ ഉന്നതരെ സെക്രട്ടറി പീറ്റ് ഹേഗ്സേഥ് നീക്കം ചെയ്തു (പിപിഎം)

Published on 03 April, 2026
 യുഎസ് ആർമി ചീഫ് ഉൾപ്പെടെ ഉന്നതരെ സെക്രട്ടറി പീറ്റ് ഹേഗ്സേഥ് നീക്കം ചെയ്തു (പിപിഎം)

ഇറാൻ യുദ്ധം യുഎസ് സൈന്യത്തിൽ ഉണ്ടാക്കിയ അസ്വസ്ഥതകൾ പൊട്ടിത്തെറിയായപ്പോൾ വാർ സെക്രട്ടറി പീറ്റ് ഹേഗ്സേഥ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജ്, ട്രാൻസ്ഫോർമേഷൻ ആൻഡ് ട്രെയ്‌നിംഗ് കമാൻഡ് ജനറൽ ഡേവിഡ് ഹോഡ്‌നെ, ചീഫ് ഓഫ് ചാപ്ലെയ്ൻസ് ജനറൽ വില്യം ഗ്രീൻ ജൂനിയർ എന്നിവരെ നീക്കം ചെയ്തു.  

ഹേഗ്സേഥ് ആവശ്യപ്പെട്ടതനുസരിച്ചു ഇവർ രാജി വയ്ക്കുകയായിരുന്നു. ജോർജിനു പകരം വൈസ് ചീഫ് ജനറൽ ക്രിസ്റ്റഫർ ലാനേവ് ആണ് ചീഫ് ഓഫ് സ്റ്റാഫ് ആവുക.

ആർമിയിലെ സംഘർഷങ്ങൾക്ക് ഒരു കാരണം രണ്ടു കറുത്ത വർഗക്കാരും രണ്ടു വനിതകളും ഉൾപ്പെടെയുള്ളവർക്കു കയറ്റം നൽകാൻ സെക്രട്ടറി വിസമ്മതിച്ചതാണ് എന്നു റിപ്പോർട്ടുണ്ട്. ഈ വിഭാഗങ്ങൾക്കു സ്ഥാനമാനങ്ങൾ നൽകുന്നതിൽ ഹേഗ്സേഥ് പരസ്യമായി എതിർപ്പു കാട്ടിയിരുന്നു.

പ്രസിഡന്റിനു റാൻ മൂളികളെ വേണം എന്നതു കൊണ്ട് ജോർജിനെ പോലുള്ള ഒരു മഹാനായ സൈനികനെ നീക്കം ചെയ്‌തത്‌ അപലപനീയമാണെന്നു റെപ്. യൂജിൻ വിൻഡ്‌മാൻ പറഞ്ഞു. "അന്തസായി സൈന്യത്തിൽ ദീർഘകാലം പ്രവർത്തിച്ചവരെയല്ല പെന്റഗണിലെ പ്രശ്നങ്ങളുടെ പേരിൽ ബലിയാടാക്കുന്നത് ന്യായമല്ല. സെക്രട്ടറി ഹേഗ്സേഥ് ആണ് ഉത്തരം പറയേണ്ടത്."

Hegseth fires Army chief 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക