Image

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശുവിന്റെ മൃതദേഹം

Published on 02 April, 2026
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംശയാസ്പദമായ രീതിയിൽ ഇരുന്ന ബാഗ് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തു.

​ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരുടേതാകാം കുഞ്ഞെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുറത്തുനിന്നുള്ളവർക്ക് ഈ ഭാഗത്തേക്ക് പ്രവേശിക്കുന്നത് പ്രയാസകരമായതിനാലാണ് ഇത്തരമൊരു സംശയം ബലപ്പെടുന്നത്. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താനായി ആശുപത്രി പരിസരത്തെയും പാർക്കിങ് ഏരിയയിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക