
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (ഡി എച് എസ്) 46 ദിവസം നീളുന്ന ഭാഗിക അടച്ചുപൂട്ടൽ വൈകാതെ അവസാനിക്കുമെന്നു പ്രതീക്ഷ ഉയർന്നു. ഇമിഗ്രെഷൻ,
കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ എന്നിവയ്ക്കു മാത്രം ഫണ്ടിംഗ് പരിമിതമാക്കി ഡി എച് എസിനു പണം അനുവദിക്കുക എന്ന സെനറ്റിലെ റിപ്പബ്ലിക്കൻ അംഗങ്ങളുടെ നിർദേശം ഹൗസ് റിപ്പബ്ലിക്കൻമാർ അംഗീകരിച്ചതോടെയാണ് അതിനു വഴി തെളിഞ്ഞത്.
ഇക്കാര്യം പ്രസിഡന്റ് ട്രംപ് ട്രൂത് സോഷ്യലിൽ അറിയിച്ചു.
ഹൗസ് നേരത്തെ സെനറ്റിൽ നിന്നുള്ള നിർദേശം നൽകിയിരുന്നു. ട്രംപും അതിനോടു യോജിച്ചില്ല. എന്നാൽ അദ്ദേഹം അയഞ്ഞതോടെ ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും ഒത്തുതീർപ്പിനു വഴങ്ങി.
ചർച്ചയൊന്നും കൂടാതെ വ്യാഴാഴ്ച്ച രാവിലെ വോട്ടെടുപ്പ് നടത്താനാണ് നീക്കം.
സി ബി പി, ഐസ് എന്നിവയ്ക്കു നിയന്ത്രണങ്ങൾ ഏർപെടുത്താതെ പണം അനുവദിക്കാൻ സഹകരിക്കില്ലെന്നു ഡെമോക്രാറ്റുകൾ വ്യക്തമാക്കിയിരുന്നു. മിനസോട്ടയിൽ രണ്ടു അമേരിക്കൻ പൗരന്മാരെ ഐസ് ഏജന്റുമാർ വെടിവച്ചു കൊന്നതിനെ തുടർന്നാണ് അവർ ആ നിലപാടെടുത്തത്. എന്നാൽ ഇപ്പോൾ പാസാക്കുന്ന ബില്ലിൽ ആ നിയന്ത്രണ വ്യവസ്ഥകൾ ഇല്ല.
അതേ സമയം, ഡെമോക്രാറ്റുകൾ നിലപാടിൽ ഉറച്ചു നിന്നതിൽ അഭിമാനമുണ്ടെന്നു സെനറ്റ് മൈനോറിറ്റി ലീഡർ ചക് ഷുമർ പറഞ്ഞു.
Trump approves deal on DHS funding