Image

പീഡന പരാതി വ്യാജമെന്ന് സംവിധായകന്‍ രഞ്ജിത്

Published on 01 April, 2026
പീഡന പരാതി വ്യാജമെന്ന് സംവിധായകന്‍ രഞ്ജിത്

കൊച്ചി: യുവനടിയുടെ പീഡന പരാതി വ്യാജമെന്ന് സംവിധായകന്‍ രഞ്ജിത്ത്. സിനിമാ ചിത്രീകരണത്തിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവനടിയുടെ പരാതിയില്‍ രഞ്ജിത്ത് ഇന്നലെ രാത്രിയോടെ അറസ്റ്റിലായിരുന്നു.

അറസ്റ്റിന് പിന്നാലെ രഞ്ജിത്തിനെ രാത്രി 1 മണിയോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന വിധേയമാക്കി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആവശ്യമായ ചികില്‍സ നല്‍കി. വ്യാജ പരാതിയാണ് എന്ന് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങവേ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തൊടുപുഴയില്‍ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. രഞ്ജിത്തിന്റെ പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി.

ജനുവരി 8ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പി നല്‍കിയ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരമാണ് രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.

പണി എന്ന സിനിമയിലെ നടന്‍ ബോബി കുര്യന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്. പിടികൂടുമ്പോള്‍ ബോബി കുര്യനും രഞ്ജിത്തിന്റെ കൂടെ ഉണ്ടായിരുന്നു. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന രഞ്ജിത്തിനെ കൊച്ചി പൊലീസിന് കൈമാറി. രഞ്ജിത്തിനെ  മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക