Image

പൗരത്വ കേസിൽ ട്രംപ് സുപ്രീം കോടതിയിൽ വാദം കേൾക്കാനെത്തി; ഇത് ആദ്യ സംഭവം

Published on 01 April, 2026
പൗരത്വ  കേസിൽ ട്രംപ് സുപ്രീം കോടതിയിൽ വാദം കേൾക്കാനെത്തി; ഇത് ആദ്യ സംഭവം

വാഷിംഗ്ടൺ, ഡിസി: ജന്മാവകാശ പൗരത്വം സംബന്ധിച്ച കേസ്  വാദത്തിനിന്റെ തുടക്കത്തിൽ സുപ്രീം കോടതിയിൽ  പ്രസിഡന്റ് ട്രമ്പും കാഴ്ചക്കാരനായി എത്തി. ഇതാദ്യമായാണ് ഒരു സിറ്റിങ് പ്രസിഡന്റ്  സുപ്രീം  കോടതി വാദത്തിനെത്തുന്നത്.

ഇല്ലീഗൽസിന്റെ മക്കൾക്കും താൽക്കാലികമായി ജോലിക്കു വന്നവരുടെ മക്കൾക്കും അമേരിക്കൻ പൗരത്വത്തിനു അവകാശമില്ലെന്ന  ട്രംപിന്റെ ഉത്തരവ് ചോദ്യം ചെയ്യുന്നതാണ് കേസ്. കീഴ്‌ക്കോടതികൾ ട്രംപിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചിരുന്നു.

സോളിസിറ്റർ ജനറൽ  തന്റെ ഉത്തരവിനെ ന്യായീകരിക്കുന്നത് ഒരു പൊതു ഗാലറിയിൽ നിന്ന് പ്രസിഡന്റ് വീക്ഷിച്ചു. വാദത്തിന് മുമ്പുള്ള ദിവസങ്ങളിൽ  ട്രംപ് സോഷ്യൽ മീഡിയയിൽ കോടതിക്കെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു.

ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ സുപ്രീം കോടതിയിലെ ഭൂരിപക്ഷം ജഡ്ജിമാരും  സംശയത്തോടെയാണ് കണ്ടതെന്ന്  ന്യു യോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച്  യാഥാസ്ഥിതിക ജസ്റ്റിസുമാർ തന്നെ  സംശയങ്ങൾ ഉന്നയിച്ചു.

രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന വാദത്തിൽ,   യാഥാസ്ഥിതിക ജസ്റ്റിസുമാർ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ അഭിഭാഷകനോട് കടുത്ത ചോദ്യങ്ങൾ ചോദിച്ചു.  കേസിന്റെ  തീരുമാനം എന്തായിരിക്കുമെന്നതിനെപ്പറ്റി ഇത് സംശയങ്ങളുണർത്തുന്നു.

ട്രംപ് ഭരണകൂടത്തിന് അനുകൂലമായ ഒരു വിധി ആരാണ്  അമേരിക്കക്കാരൻ എന്നതിന്റെ അർത്ഥം പുനർനിർവചിച്ചേക്കാം. ഇത് വ്യാപകമായ  പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും, ഓരോ വർഷവും അമേരിക്കയിൽ ജനിക്കുന്ന ഏകദേശം 200,000-ത്തിലധികം കുഞ്ഞുങ്ങളുടെ പൗരത്വം   ഇല്ലാതാക്കുകയും ചെയ്യും.

എക്സിക്യൂട്ടീവ് ഉത്തരവ് ഭാവിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂ.  എങ്കിലും  തീരുമാനം നവജാതശിശുക്കൾക്കും അവരുടെ മാതാപിതാക്കൾക്കും   അനിശ്ചിതത്വം  സൃഷ്ടിക്കുമെന്നും, ജന്മാവകാശ പൗരത്വത്തിൽ നിന്ന് ഇതിനകം പ്രയോജനം നേടിയ ദശലക്ഷക്കണക്കിന് ആളുകളുടെ അവസ്ഥയെക്കുറിച്ച് സംശയം ജനിപ്പിക്കുമെന്നും എതിരാളികൾ പറയുന്നു.

ജൂൺ അവസാനമോ ജൂലൈ ആദ്യമോ കേസിൽ ഒരു തീരുമാനം പ്രതീക്ഷിക്കുന്നു.

സിവിൽ വയറിനു ശേഷം  1868-ൽ അംഗീകരിച്ച 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയുടെ അർത്ഥവുമായി ബന്ധപ്പെട്ടതാണ് കേസ് . കറുത്ത വർഗക്കാർക്ക് പൗരത്വം നിഷേധിച്ച സുപ്രീം കോടതിയുടെ ഏറ്റവും കുപ്രസിദ്ധമായ തീരുമാനങ്ങളിലൊന്നായ 1857-ലെ ഡ്രെഡ് സ്കോട്ട് കേസിലെ വിധി ഇല്ലാതാക്കാൻ പതിന്നാലാം ഭേദഗതി കൊണ്ട് വന്നത്.

ഭേദഗതിയിലെ പ്രധാന വ്യവസ്ഥ "അമേരിക്കയിൽ ജനിച്ചവരും   നാച്വറലൈസ്ഡ് ആയവരും അതിന്റെ അധികാരപരിധിക്ക് വിധേയരായവരും  ആയ എല്ലാ വ്യക്തികളും" പൗരന്മാരാണെന്ന് പറയുന്നു. 1952-ലെ ഒരു നിയമത്തിൽ കോൺഗ്രസ്  അത് വ്യക്തമാക്കി.

1898-ൽ സുപ്രീം കോടതി വിധിച്ചത്, സാൻ ഫ്രാൻസിസ്കോയിൽ പൗരത്വമില്ലാത്ത മാതാപിതാക്കൾക്ക് ജനിച്ചതാണെങ്കിലും അമേരിക്കയിൽ ജനിച്ച   ചൈനീസ് വംശജനായ വോങ് കിം ആർക്ക്  യുഎസ് പൗരനാണെന്നാണ്

എന്നാൽ 14-ാം ഭേദഗതി അംഗീകരിച്ചപ്പോൾ, മുമ്പ് അടിമകളായിരുന്ന ആളുകൾക്കും അവരുടെ പിൻഗാമികൾക്കും ഇത് ബാധകമാക്കാൻ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂവെന്ന് ഭരണകൂടം വാദിച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുട്ടികൾക്കും ഈ ഭേദഗതി ബാധകമാണെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്തതെന്നും വാദിച്ചു.

ഭരണഘടനയിൽ ജന്മാവകാശ പൗരത്വം ഉറപ്പുനൽകുന്നുണ്ടെന്നും അത് തടയാൻ  പ്രസിഡന്റിന് അധികാരമില്ലെന്നും വാദികൾ ചൂണ്ടിക്കാട്ടി.  

Join WhatsApp News
Gracey Thomas. 2026-04-01 17:45:52
Just because a baby is born in this country, they shouldn't be US citizen. Let him come to the court. It is a good pilot experience for his future law suits. He will be in the court for the rest of his life.
Confusing message 2026-04-01 21:46:07
Are you for or against the issue? The real reason, in many cases, is that people abuse the privilege. Have you heard about the “BirthTourism”? Have you heard about the welfare fraud? Please write clearly so that it will make sense.
Matt 2026-04-01 22:12:55
AWKWARD: Trump's Own Justice Just Grilled His Birthright Citizenship Scheme to His Face Donald Trump made history for all the wrong reasons Wednesday, becoming the first sitting president to attend Supreme Court oral arguments in a case directly tied to his own actions, watching from just 15 feet away as multiple justices shredded the legal foundation of his birthright citizenship executive order. Trump sat beside Attorney General Pam Bondi as Justice Amy Coney Barrett, one of his own appointees, led the charge against the government's argument. Barrett pressed Solicitor General John Sauer on the practical nightmare the executive order would create, asking how courts would even begin to determine citizenship when parents' identities, residency, and intentions are unknown at the time of birth. When Sauer tried to pivot to technical immigration law, Barrett cut him off flatly, redirecting the conversation back to what actually matters: the Constitution. Barrett pointed out that adjudicating cases under Trump's proposed standard would require courts to litigate both residency and intent on a case by case basis, something she called genuinely hard and deeply uncertain. "How would it work?" she pressed, noting that intent is often unknowable at the moment a child enters the world. Justice Ketanji Brown Jackson picked up the thread and pushed even further, asking whether hospitals would be expected to demand citizenship documents in delivery rooms. When Sauer suggested disputes could be resolved after the fact, Jackson was blunt: after the baby has already been denied citizenship, then the process begins. The executive order, signed on Trump's first day back in office, would restrict birthright citizenship to children born to U.S. citizens or permanent legal residents, throwing the status of an estimated 200,000 babies born annually to immigrant parents into legal limbo. A final ruling is expected by late June or early July.
Natalia 2026-04-01 22:19:58
I am from Mexico and worked at Mara Lago. I am pregnant? Is citizenship by birth is applied in my baby’s case?
Breaking News 2026-04-02 00:02:17
BREAKING: Chief Justice Roberts Delivers Blunt Reality Check in Birthright Citizenship Case. During Supreme Court arguments over birthright citizenship, the government’s lawyer argued that the 14th Amendment should be reconsidered in light of modern realities. He claimed that in today’s world—where “8 billion people are one plane ride away”—the original understanding of automatic citizenship no longer fits, suggesting the Constitution should adapt to current global mobility. Chief Justice John Roberts completely shut that down immediately with a blunt response: “It’s a new world. It’s the same Constitution.” In one line, he rejected the idea that changing circumstances can override clear constitutional text. The Constitution is explicit on this point. The 14th Amendment states: “All persons born or naturalized in the United States, and subject to the jurisdiction thereof, are citizens of the United States and of the State wherein they reside.” This clause was designed to guarantee citizenship to anyone born on U.S. soil—regardless of parentage—ending any ambiguity about who counts as an American under the law. This moment with Justice Roberts really underscores what’s at stake: whether constitutional rights are fixed by the law itself or can be reinterpreted whenever it becomes politically convenient. #BreakingNews #Usa — in New York, NY.
Paul D Panakal 2026-04-02 00:28:22
അമേരിക്കയുടെ പൗരത്വ നിയമത്തിന്റെ സൗമ്യത ഉപയോഗിച്ച് അമേരിക്കൻ നാഷണൽ ആയ ഒരാളാണ് ഇതെഴുതുന്നത്. പെറ്റിഷൻ നൽകി പന്ത്രണ്ടു വര്ഷം കാത്തിരുന്ന് അവസാനം അമേരിക്കയിലെത്തി. പിന്നെ അഞ്ചു വര്ഷങ്ങള്ക്കു ശേഷം നിയമപ്രക്രിയയിലൂടെ പരത്വം നേടി. തുടർന്ന് നിയമാനുസാരം എന്റെ പ്രിയപ്പെട്ടവരെയും അവരുടെ പ്രിയപ്പെട്ടവരെയും ഇവിടേയ്ക്ക് കുടിയേറാൻ സഹായിച്ചു (സ്റ്റീവൻ മില്ലറുടെ ചെയിൻ ഇമ്മിഗ്രേഷൻ). ദശാബ്ദങ്ങൾ കാത്തിരുന്നുവെങ്കിലും, കുടിയേറിയവരിലെ മഹാഭൂരിപക്ഷം പേരെ പോലെ, ഉത്തരവാദിത്വമുള്ള അമേരിക്കൻ പൗരന്മാരായി, രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു, അമേരിക്കൻ സ്വപ്നം യാഥാർഥ്യമാക്കിയ അവർ. ഒരു ആതുര ശുശ്രൂഷകൻ ആയി സേവനം ചെയ്യുന്നതിനിടയിൽ അനേകമനേകം പേർ വളഞ്ഞ വഴികളിലൂടെ അമേരിക്കൻ പൗരത്വം നേടിയത് അറിഞ്ഞിട്ടുണ്ട്. വിസിറ്റ് വിസയിൽ വന്നവർ, അതിർത്തി ലംഘിച്ചെത്തിയവർ, കച്ചവട കല്യാണം വഴി വന്നവർ, കോൺസുലേറ്റുകളിലെ ജോലിയിൽ നിന്നു പോന്നവർ, കലാസംഘങ്ങളിൽ വന്നവർ, അങ്ങനെ പലതും. അവർക്കൊരു കുഞ്ഞുണ്ടായാൽ അത് "American born" പൗരനായി. നിയമാനുസാരം അനേക വർഷങ്ങൾ കാത്തിരുന്നിവിടെയെത്തിയവരെ പ്രകോപിപ്പിക്കുന്ന പ്രവണത. ഭരണഘടനയുടെ പഴുതുകൾ ദുരുപയോഗിക്കുന്ന പ്രവണത. അനേകായിരം പേർ ഭരണഘടനയുടെ പഴുതുകൾ ചൂഷണം ചെയ്യുന്നുണ്ട്. പഴുതുകൾ, പക്ഷെ, അടയ്ക്കാനുള്ള അധികാരം, നാലുകൊല്ലത്തേക്ക് രാജ്യത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി തെരഞ്ഞെടുത്ത പ്രസിഡന്റിന്റെ അധികാര പരിധിയിൽ ഉള്ള കാര്യമാണോ? ഭരണ ഘടനയുടെ രണ്ടാം ഭേദഗതി നമുക്ക് തോക്ക് കൈവശം വെയ്ക്കാനുള്ള അവകാശം നൽകുന്നുണ്ട്. നാല്പത്തിനായിരത്തിലധികം ആളുകൾ അമേരിക്കയിൽ പ്രതിവർഷം വെടിയേറ്റ് മരിക്കുന്നുണ്ട്. 2020-2024 കാലഘട്ടത്തിൽ മാത്രം 230,000 തോക്കിനാൽ മരണത്തിനു വിധേയരായിട്ടുണ്ട്. പതിനേഴു വയസ്സിൽ താഴെയുള്ള കുട്ടികൾ മരണപ്പെടുന്നതിന് കാരണം മാറാവ്യാധിയൊന്നുമല്ല മറിച്ച് തോക്കിൽ നിന്നുള്ള വെടിയുണ്ടയാണ് - ആല്മഹത്യയും കൊലപാതകവും കരുതിക്കൂട്ടിയല്ലാത്ത വെടിയും. തോക്കുകൊണ്ടുള്ള അക്രമം ഒരു ദേശീയ പ്രതിസന്ധി ആയാണ് രാജ്യത്തെ പണ്ഡിത സമൂഹം കാണുന്നത്. പക്ഷെ, അതിനേക്കാൾ വലിയൊരു പ്രതിസന്ധിയായാണ് നമ്മുടെ പ്രസിഡന്റ് കുടിയേറ്റക്കാരുടെ മക്കൾ പൗരത്വം നേടുന്നതിനെ കാണുന്നതെന്നത് എത്ര ഖേദകരം. ഭരണഘടനയെ തന്നെ വളച്ചൊടിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക