
ജന്മാവകാശ പൗരത്വം സംബന്ധിച്ച ഹിയറിംഗ് കേൾക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സുപ്രീം കോടതിയിൽ എത്തും. ഇക്കാര്യം അദ്ദേഹം തന്നെ ഓവൽ ഓഫിസിൽ മാധ്യമ ലേഖകരോടു സ്ഥിരീകരിച്ചു.
അടിമകളെ ഉദ്ദേശിച്ചു നിർമിച്ച നിയമമാണ് ഇതെന്നു ട്രംപ് പറഞ്ഞു. അതു തന്നെ സിവിൽ വാർ കാലത്തു നിന്നുളള അടിമകൾ. ആ യുദ്ധത്തിന്റെ അവസാനം ഉണ്ടാക്കിയ നിയമം.
യുഎസിൽ ജനിക്കുന്ന ആർക്കും പൗരത്വം ജന്മാവകാശമാണ് എന്നു വ്യാഖ്യാനിച്ചു 14ആം ഭേദഗതിയിൽ പെട്ട ആ നിയമം വ്യാപകമായി ദുരുപയോഗം ചെയ്തെന്നു ട്രംപ് വാദിച്ചു. അതു കൊണ്ട് ആ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഓർഡർ 2025ൽ അദ്ദേഹം പുറപ്പെടുവിച്ചു.
ശതകോടീശ്വരന്മാർ നിയമം ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ചൈനക്കാരുടെ പേരെടുത്തു പറഞ്ഞു.
Trump to attend SCOTUS hearing on birthright citizenship