Image

ഹിസ്‌ബൊള്ള തീവ്രവാദികൾക്കു പിന്തുണ തുടരുമെന്നു ആയത്തൊള്ള മുജ്‌തബ ഖമേനായി (പിപിഎം)

Published on 01 April, 2026
  ഹിസ്‌ബൊള്ള തീവ്രവാദികൾക്കു പിന്തുണ തുടരുമെന്നു ആയത്തൊള്ള മുജ്‌തബ ഖമേനായി (പിപിഎം)

ലെബനനിൽ ഇസ്രയേലി ആക്രമണം നേരിടുന്ന ഹിസ്‌ബൊള്ള തീവ്രവാദികൾക്കു പിന്തുണ തുടരുമെന്നു ഇറാന്റെ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി പ്രഖ്യാപിച്ചു. ഹിസ്‌ബൊള്ള തലവൻ നയീം ഖാസിമിന് അയച്ച സന്ദേശത്തിലാണ് ഈ ഉറപ്പ്. 

യുഎസിനും ഇസ്രയേലിനും എതിരായ പോരാട്ടത്തിൽ ഇറാൻ കൂടെയുണ്ടെന്ന് ഖമേനായി പറഞ്ഞു.

തന്റെ പിതാവ് ആയത്തൊള്ള അലി ഖമേനായിയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഖാസിമിനു അദ്ദേഹം നന്ദി പറഞ്ഞു.

രക്തസാക്ഷിത്വം വരിച്ച ഹിസ്‌ബൊള്ള പോരാളികൾക്കു ഖമേനായി അഭിവാദ്യം അർപ്പിച്ചു.

Mojtaba  pledges continued support to Hezbollah

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക