Image

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ ; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

Published on 18 March, 2026
ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ ;  തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. ലാരിജാനിയോടൊപ്പം അദ്ദേഹത്തിൻ്റെ മകനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അഭിമാനത്തോടെ അലി ലാരിജാനി രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിലിൻ്റെ പ്രതികരണം.

അലി ലാരിജാനിയും ബാസിജ് ഫോഴ്‌സിൻ്റെ കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ്റെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അലി ലാ​രിജാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ‌‌ഇതിനിടെ അലി ലാരിജാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് വ്യക്തമാക്കിയിട്ടുണ്ട്.

മധ‍്യ ഇസ്രയേലിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതായും ഇറാൻ വ‍്യക്തമാക്കി. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സെൻട്രൽ ഇസ്രയേലിനെ ലക്ഷ‍്യമിട്ടായിരുന്നു ആക്രമണം.

 കഴിഞ്ഞ ദിവസമായിരുന്നു ഇസ്രയേൽ നടത്തിയ വ‍്യോമാക്രമണത്തിൽ അലി ലാറിജാനിയും അദ്ദേഹത്തിന്‍റെ മകൻ മൊർതസ ലാറിജാനി, ഓഫിസ് മേധാവി അലിറേസ ബയാത്ത്, സുരക്ഷാ ഉദ‍്യോഗസ്ഥർ എന്നിവർ കൊല്ലപ്പെട്ടത്. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ വിശ്വസ്തനായിരുന്നു അലി ലാറിജാനി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക