Image

സാൻ ഫ്രാൻസിസ്കോയിൽ 'നാരി 2026': വനിതാ നേതാക്കളെ ആദരിച്ചു

പി പി ചെറിയാൻ Published on 15 March, 2026
സാൻ ഫ്രാൻസിസ്കോയിൽ 'നാരി 2026': വനിതാ നേതാക്കളെ ആദരിച്ചു

സാൻ ഫ്രാൻസിസ്കോ:അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻസും  സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി സംഘടിപ്പിച്ച 'നാരി 2026'  ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച വനിതാ നേതാക്കളെ ചടങ്ങിൽ ആദരിച്ചു.

കാലിഫോർണിയ ലഫ്റ്റനന്റ് ഗവർണർ എലെനി കൗണലാക്കിസ്, മുൻ യുഎസ് അംബാസഡർ ഷെഫാലി റസ്ദാൻ ദുഗ്ഗൽ, പ്രമുഖ ജീവകാരുണ്യ പ്രവർത്തക നീരു ഖോസ്‌ല എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.

സിഎ ഗീത രാമകൃഷ്ണന്റെ സ്മരണാർത്ഥമുള്ള പുരസ്കാരം ശ്രീമ രംഗനാഥൻ ഏറ്റുവാങ്ങി. കൂടാതെ സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ തിളങ്ങിയ 48 'ട്രയൽബ്ലേസർ' (Trailblazer) വനിതകളെയും ആദരിച്ചു.

ഇത്തരം കൂട്ടായ്മകൾ അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തമാക്കുമെന്നും സാംസ്‌കാരിക വിനിമയത്തിന് വഴിയൊരുക്കുമെന്നും ലഫ്റ്റനന്റ് ഗവർണർ എലെനി കൗണലാക്കിസ് പറഞ്ഞു.

സിലിക്കൺ വാലിയിലെ ബിസിനസ്, സാങ്കേതിക മേഖലകളിലെ പ്രമുഖരും സാംസ്‌കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
 

സാൻ ഫ്രാൻസിസ്കോയിൽ 'നാരി 2026': വനിതാ നേതാക്കളെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക