Image

നിയമവിരുദ്ധമായ യുദ്ധത്തിന്റെ ന്യായങ്ങൾ ഭരണകൂടം പരസ്യമായി പറയണമെന്നു ഡെമോക്രാറ്റുകൾ (പിപിഎം)

Published on 13 March, 2026
 നിയമവിരുദ്ധമായ യുദ്ധത്തിന്റെ ന്യായങ്ങൾ ഭരണകൂടം പരസ്യമായി പറയണമെന്നു ഡെമോക്രാറ്റുകൾ (പിപിഎം)

ഇറാൻ യുദ്ധത്തിനെതിരായ വിമർശനം ഡെമോക്രാറ്റുകൾ ശക്തിപ്പെടുത്തി. പ്രസിഡന്റ് ട്രംപ് നിയമം ലംഘിച്ചു തുടങ്ങിവച്ച യുദ്ധം ചെലവേറിയതും ഭരണഘടനയുടെ ലംഘനവുമാണെന്നു വാദിച്ച അവർ ഭരണകൂടത്തിലെ ഉന്നതർ പരസ്യമായി മൊഴി നൽകണമെന്നു നിഷ്കർഷിച്ചു. 

കോൺഗ്രസിന്റെ അനുമതി ഇല്ലാതെയാണ് ട്രംപ് യുദ്ധം ആരംഭിച്ചതെന്നു സെനറ്റ് ആംഡ് സർവീസസ്, ഫോറിൻ റിലേഷൻസ് കമ്മിറ്റികളിൽ അംഗമായ സെനറ്റർ ടിം കെയ്ൻ കമ്മിറ്റി ഹിയറിംഗിൽ ചൂണ്ടിക്കാട്ടി. അതിന്റെ ചെലവ് രാജ്യത്തും പുറത്തും ഒന്നു പോലെ കൂടിക്കൊണ്ടിരിക്കയുമാണ്.

"അമേരിക്ക യുദ്ധം തുടങ്ങിയിട്ട് 12 ദിവസമായി, നമ്മുടെ സൈന്യത്തിനു ചെലവാക്കുന്ന പണം, അമേരിക്കൻ ജനതയുടെ ഭാരം, നിരപരാധികളായ ഇറാൻകാരുടെ ദുരിതം ഇതെല്ലാം നാടകീയമാണ്. ഈ യുദ്ധം അങ്ങേയറ്റം ജനരോഷം ഉയർത്തുന്നതാണ്.
"ഒരാളുടെ ഏകാധിപത്യ പ്രവണത മൂലമാണ് നമ്മൾ ഈ യുദ്ധത്തിൽ എത്തിപ്പെട്ടത്. രാജാവിനെ പോലെയുള്ള പെരുമാറ്റം കോൺഗ്രസ് ചോദ്യം ചെയ്യില്ലെന്ന് അദ്ദേഹത്തിനു നല്ല ഉറപ്പുണ്ട്.

ട്രംപിന്റെ യുദ്ധ അധികാരങ്ങൾ നിയന്ത്രിക്കാനുളള കൂടുതൽ പ്രമേയങ്ങൾ കോൺഗ്രസിൽ കൊണ്ടുവരുമെന്ന് കെയ്ൻ പറഞ്ഞു.

യുദ്ധത്തിനു $50 ബില്യൺ കൂടി ചോദിച്ചതിന്റെ ഔചിത്യം എന്താണെന്നു സെനറ്റർ എലിസബത്ത് വാറൻ ചോദ്യം ഉയർത്തി. ആ പണം ആരോഗ്യ രക്ഷയ്ക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നു.

Democrats step up attack on Trump’s Iran war

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക