Image

ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നു നാലു സൈനികർ കൊല്ലപ്പെട്ടു (പിപിഎം)

Published on 13 March, 2026
ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നു നാലു സൈനികർ കൊല്ലപ്പെട്ടു (പിപിഎം)

പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നു നാലു സൈനികർ മരിച്ചതായി സെന്റ്‌കോം സ്ഥിരീകരിച്ചു. രണ്ടു പേർ രക്ഷപെട്ടു.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഇ ടി: രണ്ടു മണിയോടെയാണ് കെ സി-135  അപകടത്തിൽ പെട്ടത്. ആക്രമണം ഒന്നുമുണ്ടായില്ലെന്നു സെന്റ്‌കോം പറഞ്ഞു.

ബോയിങ് നിർമിച്ച വിമാനം ആകാശത്തു മറ്റു വിമാനങ്ങൾക്ക് ഇന്ധനം നൽകാൻ കഴിവുള്ളതാണ്.

ഇറാൻ അനുകൂല അർദ്ധ സൈനികർ സജീവമായിട്ടുള്ള മേഖലയിലാണ് വിമാനം വീണത്. അന്വേഷണം നടത്തുന്നുണ്ടെന്നു സെന്റ്‌കോം പറഞ്ഞു.

ഇതോടെ ഈ യുദ്ധത്തിൽ മരിച്ച യുഎസ് സൈനികരുടെ എണ്ണം 11 ആയി. നാലു വിമാനങ്ങളെങ്കിലും നഷ്ടപ്പെട്ടു.

US refuelling plane crashes in Iraq, 4 soldiers dead 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക