Image

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം പിൻവലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച

Published on 13 March, 2026
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം പിൻവലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുന്മാരുടെ സമരം പിൻവലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനമായതോടെയാണ് സമരം പിൻവലിച്ചത്. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും..

മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുന്മാർ സമരം നടത്തിയത്. സമരം കടുത്തതോടെയാണ് ഹൈക്കോടതി ഇടപെടൽ. സ്വകാര്യ മാനേജ്മെന്‍റ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഇടപെടൽ.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക