Image

ആയത്തുല്ല അലി ഖമനേയിയുടെ ഭാര്യ മരിച്ചിട്ടില്ല , മൻസൂറ ഖോജസ്തേ ജീവിച്ചിരിപ്പുണ്ടെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ

Published on 13 March, 2026
ആയത്തുല്ല അലി ഖമനേയിയുടെ ഭാര്യ മരിച്ചിട്ടില്ല , മൻസൂറ ഖോജസ്തേ   ജീവിച്ചിരിപ്പുണ്ടെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ

ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ പ്രസ്താവന പുറത്തിറക്കി. ഫെബ്രുവരി 28 ന് ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖമനേയിക്കൊപ്പം ഭാര്യയും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ . എന്നാൽ അത്തരം റിപ്പോർട്ടുകൾ അവാസ്തവമെന്ന്   ഇറാനിയൻ സ്റ്റേറ്റ് മീഡിയ തള്ളിയിരിക്കുകയാണ്

മൻസൂറ ഖോജസ്തേ ബാഗേർസദെയാണ് ഖമനേയിയുടെ ഭാര്യ. 1964-ലാണ് ആയത്തുല്ല അലി ഖമനേയി മൻസൂറയെ വിവാഹം കഴിച്ചത്.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ആക്രമണത്തിന് ശേഷം തന്റെ ആദ്യത്തെ പൊതു പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്. ഇസ്രയേൽ -യുഎസ് ആക്രമണത്തിന് ശേഷം പിതാവിന്റെ മൃതദേഹം നേരിട്ട് കണ്ടതായി മൊജ്തബ ഖമനെയി തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. വ്യോമാക്രമണത്തിൽ തന്റെ ഭാര്യ, സഹോദരിമാരിൽ ഒരാൾ, അനന്തരവൾ, മറ്റൊരു സഹോദരിയുടെ ഭർത്താവ് എന്നിവരുൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു.

അതേസമയം  അലി ഖമേനെയിയുടെ ഭാര്യ ആക്രമണത്തിൽ മരിച്ചുവെന്ന് അവകാശപ്പെടുന്ന മുൻ റിപ്പോർട്ടുകൾ തെറ്റാണ്ന്നും അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഇറാനിയൻ മാധ്യമങ്ങൾ പറയുന്നു. ഇറാൻ, അമേരിക്ക, ഇസ്രായേൽ സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക