
ഫോര്‍ണി: ഡാളസ്സിനു സമീപം ഫോര്‍ണി യു.എസ്. 80 ഹൈവേയിലുണ്ടായ വന്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു ലോറിയുള്‍പ്പെടെ (18-wheeler) നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്.
ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഒരാള്‍ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി.
അപകടത്തെത്തുടര്‍ന്ന് യു.എസ്. 80 ഈസ്റ്റ്ബൗണ്ട് ലേനുകള്‍ മണിക്കൂറുകളോളം അടച്ചിട്ടു. ഉച്ചയ്ക്ക് 2 മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ടെക്‌സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.