Image

പഴയ തലമുറയ്ക്ക് നൊസ്റ്റാൾജിയയും പുതുതലമുറയ്ക്ക് കൗതുകവും ഉണർത്തി 'വിന്റേജ് സ്പെഷ്യൽ' ; പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കി കെഎസ്ആർടിസി

Published on 13 March, 2026
പഴയ തലമുറയ്ക്ക് നൊസ്റ്റാൾജിയയും പുതുതലമുറയ്ക്ക് കൗതുകവും ഉണർത്തി 'വിന്റേജ് സ്പെഷ്യൽ' ; പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കി കെഎസ്ആർടിസി. പണ്ട് തലസ്ഥാന ന​ഗരിയിലൂടെ ഓടിയിരുന്ന ബസിന്റെ മാതൃകയിൽ പാപ്പനംകോട് സെൻട്രൽ വർക്സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആർടിസി ഉപയോ​ഗിച്ചു കൊണ്ടിരുന്ന പുതിയ മോഡൽ ബസിന്റെ ബോഡിയിൽ മാറ്റം വരുത്തിയാണ് വിന്റേജ് സ്പെഷ്യൽ തയ്യാറാക്കിയത്. ഉൾ ഭാ​ഗവും പഴയതുപോലെ തന്നെയാണ്.

വിന്റേജ് സ്പെഷ്യൽ എന്നു പേരിട്ടുള്ള ബസ് മന്ത്രി കെബി ​ഗണേഷ് കുമാർ നിലത്തിലറക്കി. പേരൂർക്കട- കവടിയാർ- കിഴക്കേക്കോട്ട റൂട്ടാണ് പരി​ഗണനയിലുള്ളത്. പഴയ ബസ് യാത്ര ആസ്വദിക്കാൻ പുതു തലമുറയ്ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം.

ചെറിയ ​ഗ്രില്ലും രണ്ടായി തിരിച്ച മുകളിലേക്ക് ഉയർത്താവുന്ന ​മുൻ ​ഗ്ലാസും മുകൾ ഭാ​ഗത്തെ ഡെസ്റ്റിനേഷൻ ബോർഡും ഉൾപ്പെടെ ബസിന്റെ പഴമ അതേപടി നിലനിർത്തിയിട്ടുണ്ട്. പിൻഭാ​ഗത്തും ഇരട്ട ​ഗ്ലാസാണ്. നീണ്ട ​ഗിയർ ലിവറും ഡാഷ് ബോർഡും കമാനാകൃതിയിലെ എൻജിൻ കവറും ഉൾപ്പെടെ ഡ്രൈവർ കാബിനും 1965ലേതാക്കി. പച്ചയും വെള്ളയുമാണ് നിറം. പഴയകാല ബസുകളിലെ വശങ്ങളിലുള്ള ​ഗ്രാഫിക്സും അതേപടി നിലനിർത്തിയിട്ടുണ്ട്.

2013 മോഡൽ അശോക് ലെലാൻഡ് ബസാണ് വിന്റേജ് മാതൃതയിലേക്ക് മാറ്റിയത്. 52 പേർക്ക് യാത്ര ചെയ്യാനാകും. ബജറ്റ് ടൂറിസം പ​ദ്ധതിയിൽ ഉൾപ്പെടുത്തി വിനോദ സഞ്ചാരത്തിനു ഉപയോ​ഗിക്കാനും പദ്ധതിയുണ്ട്. കല്യാണ ഫോട്ടോ ഷൂട്ടുകൾക്കും ബസ് വാടകയ്ക്കു നൽകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക