Image

ഡെമോക്രാറ്റിക് പ്രൈമറി: ഇല്‍ഹാന്‍ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതല്‍ കടുപ്പിക്കും

പി പി ചെറിയാന്‍ Published on 13 March, 2026
ഡെമോക്രാറ്റിക്  പ്രൈമറി:  ഇല്‍ഹാന്‍ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതല്‍ കടുപ്പിക്കും

മിനസോട്ട:  മിനസോട്ടയില്‍ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പില്‍ മുന്‍ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക ജൂലി ടി. ലി മത്സരിക്കുന്നു. ഓഗസ്റ്റ് 11-നാണ് മിനസോട്ടയിലെ ഡെമോക്രാറ്റിക് പ്രൈമറി നടക്കുക.

മുന്‍പ് മിനിയാപൊളിസിലെ യുഎസ് അറ്റോര്‍ണി ഓഫീസില്‍ ജോലി ചെയ്തിരുന്ന ജൂലി ടി. ലി. ഇമിഗ്രേഷന്‍ പരിഷ്‌കരണം, വിദ്യാഭ്യാസ ഫണ്ടിംഗ്, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ എന്നിവയ്ക്കാണ് ജൂലി ന്‍ഗണന നല്‍കുന്നത്.

2025 ഫെബ്രുവരിയില്‍ കോടതിയില്‍ വെച്ച് ഇമിഗ്രേഷന്‍ കേസുകളുടെ അമിതഭാരത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചതിനെത്തുടര്‍ന്ന് ജൂലി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആ സംഭവത്തിന് പിന്നാലെ ട്രംപ് ഭരണകൂടം ഇവരെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

2019 മുതല്‍ ഇല്‍ഹാന്‍ ഒമര്‍ പ്രതിനിധീകരിക്കുന്ന മിനസോട്ടയിലെ അഞ്ചാം കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റ്. 1960-ന് ശേഷം ഈ മണ്ഡലത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജയിച്ചിട്ടില്ല.

കഴിഞ്ഞ തവണത്തെ പ്രൈമറിയില്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇല്‍ഹാന്‍ ഒമര്‍ വിജയിച്ചത്. ഇത്തവണ ജൂലിയുടെ വരവ് പോരാട്ടം കൂടുതല്‍ കടുപ്പിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക