
എണ്ണ വില ഉയർന്നത് അമേരിക്കയ്ക്കു ഗുണം ചെയ്യുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാരണം: ലോകത്തു ഏറ്റവുമധികം എണ്ണ ഉത്പാദിപ്പിക്കുന്നത് യുഎസിലാണ്.
ആഭ്യന്തര വിപണിയിൽ ഗ്യാസ് വില കയറിയെങ്കിലും ആഗോള വിപണിയിൽ നിന്നു യുഎസിനു വൻ വരുമാനമാണ് ലഭിക്കുക എന്നു ട്രംപ് ചൂണ്ടിക്കാട്ടി. "യുഎസ് ലോകത്തു ഏറ്റവുമധികം എന്ന ഉത്പാദിപ്പിക്കുന്ന രാജ്യമാണ്. അപ്പോൾ എണ്ണ വില കൂടുമ്പോൾ നമുക്ക് ധാരാളം പണം കിട്ടും."
എന്നാൽ ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കുന്നത് തടയുകയാണ് എന്നതാണ് തനിക്ക് ഏറ്റവും പ്രധാനമെന്നു പ്രസിഡന്റ് പറഞ്ഞു. "ഇറാൻ തിന്മയുടെ സാമ്രാജ്യമാണ്, അവർ അണ്വായുധം ഉണ്ടാക്കുന്നത് തടയണം. അവർ മിഡിൽ ഈസ്റ്റിനെയും ലോകത്തെയും തന്നെ നശിപ്പിക്കും. ഞാൻ അത് അനുവദിക്കില്ല!"
എണ്ണ വില വ്യാഴാഴ്ച്ച $100 കടന്നു. കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ പുറത്തു വിടാൻ ഐ ഇ എ കൂട്ടായ്മ തീരുമാനിച്ച ശേഷവും വിപണിയിൽ കുറവ് വന്നില്ല.
US gains when oil prices rise: Trump