Image

പകരം വീട്ടുമെന്നു മുജ്‌തബ ഖമേനായി; ഹോർമുസ് കടലിടുക്ക് തുറക്കില്ല, യുഎസ് താവളങ്ങൾ ആക്രമിക്കും (പിപിഎം)

Published on 12 March, 2026
 പകരം വീട്ടുമെന്നു മുജ്‌തബ ഖമേനായി; ഹോർമുസ് കടലിടുക്ക് തുറക്കില്ല, യുഎസ് താവളങ്ങൾ ആക്രമിക്കും (പിപിഎം)

ഇറാനിൽ ചൊരിയപ്പെട്ട നിരപരാധികളുടെ രക്തത്തിനു പകരം ചോദിക്കുമെന്നു പുതിയ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി ആദ്യമായി രാഷ്ട്രത്തിനു നൽകിയ സന്ദേശത്തിൽ വ്യാഴാഴ്ച്ച പറഞ്ഞു.

ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ കിടക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.

അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു. എന്നാൽ യുഎസ് സൈനിക താവളങ്ങൾക്കു നേരെയുള്ള ആക്രമണം തുടരുക തന്നെ ചെയ്യും. "മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ഉടൻ അടയ്ക്കണം. അല്ലെങ്കിൽ അവ ആക്രമിക്കപ്പെടും."

വേണ്ടിവന്നാൽ പുതിയ പോർമുഖങ്ങൾ തുറക്കുമെന്നു മുജ്‌തബ വ്യക്തമാക്കി.

വനിതാ അവതാരകയാണ് മുജ്‌തബയുടെ പ്രസ്താവന ടെലിവിഷനിൽ വായിച്ചത്. അദ്ദേഹം പ്രത്യക്ഷപ്പെട്ടില്ല. പിതാവ് ആയത്തൊള്ള അലി ഖമേനായി വധിക്കപ്പെട്ട ആക്രമണത്തിൽ മുജ്‌തബയ്ക്കു പരുക്കേറ്റു എന്നു റിപ്പോർട്ട് ഉണ്ടായിരുന്നു.

Mujtaba vows to avenge Iran's martyrs, keep Hormuz closed 

Join WhatsApp News
Sunil 2026-03-12 14:41:52
If Trump cannot keep the Strait of Hormuz, it will be a defeat of Trump and America. Unless and until we do not send our troops on the ground, it will almost be impossible to defeat Iran totally. But the entire country will turn against Trump and the Republicans. Trump looks like holding the tiger's tail in this war.
A peace lover 2026-03-12 20:29:04
WOW Sunil! What a studied conclusion!!!! There is no word to congratulate and comment you for such a well thought out suggestion for solution! Sunil, please request Trump to do it so could enjoy peace tomorrow morning!
Prudent 2026-03-13 03:02:49
America's worst president! We don't know what Thukkalakku is going to do tomorrow! People should not be in power after 65.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക