Image

മലപ്പുറത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Published on 12 March, 2026
മലപ്പുറത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കോഴിക്കോട്-മലപ്പുറം പാതയില്‍ മൊറയൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി സക്കീന, ബാസില, കാര്‍ ഓടിച്ച ഷിയാസ് എന്നിവരാണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വദേശിയാണ് കാര്‍ ഡ്രൈവര്‍ ഷിയാസ്. അപകടസമയത്ത് കാറില്‍ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു പുരുഷനും സ്ത്രീയും ചികിത്സയിലാണ്. കാറ് വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക