Image

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ മൂന്നു വ്യവസ്ഥകൾ വച്ചു (പിപിഎം)

Published on 12 March, 2026
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ മൂന്നു വ്യവസ്ഥകൾ വച്ചു (പിപിഎം)

പേർഷ്യൻ നവവത്സര ദിനം എത്തുന്നതിനു മുൻപ് മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിക്കുമെന്നു ഇറാന്റെ ഒരു പ്രമുഖ നേതാവ് പറഞ്ഞതിനു പിന്നാലെ, യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മൂന്നു വ്യവസ്ഥകൾ വച്ചു. ഒന്ന്, ഇറാന്റെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കണം, രണ്ട് നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകണം, മൂന്ന് ഭാവിയിൽ ആക്രമിക്കപ്പെടില്ല എന്ന ഉറപ്പു വേണം.  

ഇറാൻ നേതൃത്വത്തിനു യുദ്ധം തുടരാൻ മടിയില്ലെന്നാണ് മിഡിൽ ഈസ്റ്റ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ പെസെഷ്കിയാൻ ചർച്ചയ്ക്കുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് പുട്ടിൻ, പാക്ക് പ്രധാനമന്ത്രി ഷെരീഫ്, ഒമാനിലെ സുൽത്താൻ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.

വധിക്കപ്പെട്ട പരമാധികാരി ആയത്തൊള്ള അലി ഖമേനായിയുടെ ഉപദേഷ്ടാവ് ആയിരുന്ന യഹ്യ റഹീം സഫാവി ആണ് നവവത്സരത്തിനു മുൻപ് യുദ്ധം അവസാനിക്കുമെന്ന സൂചന നൽകിയത്. മാർച്ച് 19നും 22നും ഇടയ്ക്കാണ് പേർഷ്യൻ ന്യൂ ഇയർ.  

യുദ്ധത്തിലെ വിജയികൾ ചൈനയും റഷ്യയും ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവർ സാമ്പത്തികമായും സൈനികമായും ശക്തി വർധിപ്പിക്കകയാണ്. യുഎസ് നാണം കെടുന്ന വിജയമാണ് ഇറാൻ നേടുക.  

ഹോർമുസ് കടലിടുക്ക് സംരക്ഷിക്കുമെന്നു പ്രസിഡന്റ് ട്രംപ് പറയുന്നുണ്ടെങ്കിലും അവിടെ ഗതാഗതം തടസപ്പെടുത്തുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. എണ്ണ വില ബാരലിന് $200 വരെ ഉയരുമെന്നു ടെഹ്‌റാൻ താക്കീതു നൽകുന്നു.

യുഎസ് ചെലവ് ബില്യണുകൾ  

കോൺഗ്രസിന്റെ അനുമതി തേടാതെ ട്രംപ് ആരംഭിച്ച യുദ്ധത്തിൽ ആദ്യ ആറ് ദിവസം കൊണ്ടു ചെലവായത് $11.3 ബില്യൺ ആണെന്നു പെന്റഗൺ വെളിപ്പെടുത്തി. എന്നാൽ യഥാർഥ ചെലവിന്റെ പല ഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ന്യൂ യോർക്ക് ടൈംസ്, എൻ ബി സി ന്യൂസ് എന്നിവ പറഞ്ഞു.

ഇറാനിൽ പുരോഹിത ഭരണം അവസാനിക്കാൻ അവിടത്തെ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് ഇസ്രയേലി വിദേശകാര്യമന്ത്രി ഗിഡോൺ സാർ പറഞ്ഞു. ജനമുന്നേറ്റം ഉണ്ടാവുമെന്ന യുഎസ്, ഇസ്രയേലി പ്രതീക്ഷകൾ യാഥാർഥ്യമായിട്ടില്ല.

പുതിയ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേയാനി സ്ഥാനമേറ്റ ടെഹ്റാനിലെ ചടങ്ങിന് എത്തിയത് ലക്ഷക്കണക്കിനാളുകളാണ്.  

"ഞങ്ങൾക്ക് ഈ ഭരണകൂടത്തെ മറിച്ചിടാൻ കഴിയില്ല," സാർ പറഞ്ഞു. "എന്നാൽ അവർക്കു ബാഹ്യസഹായം കൂടിയേ തീരൂ." 

Iran sets 3 conditions for talks 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക