
യുഎസ് ഉൾപ്പെടെയുള്ള ഇന്റർനാഷണൽ എനർജി ഏജൻസിയിലെ (ഐ ഇ എ) 32 രാജ്യങ്ങൾ അടിയന്തര ആവശ്യങ്ങളിലേക്കുള്ള കരുതൽ ശേഖരത്തിൽ നിന്നു 400 മില്യൺ ബാരൽ എണ്ണ വിപണിയിലേക്ക് ഒഴുക്കാൻ ബുധനാഴ്ച്ച തീരുമാനിച്ചു. ഇറാൻ യുദ്ധം മൂലം വിപണിയിൽ ഉയർന്ന വിലകൾ പിടിച്ചു നിർത്താനാണിത്.
യുഎസ് 172 മില്യൺ ബാരൽ നൽകുമെന്നു പ്രസിഡന്റ് ട്രംപ് കെന്റക്കിയിൽ പറഞ്ഞു. "നമ്മൾ അതു ചെയ്യും," സിൻസിനാറ്റി ന്യൂസ് സ്റ്റേഷൻ ലോക്കൽ 12ൽ അദ്ദേഹം പറഞ്ഞു. "അതോടെ വില കുറയും."
യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഐ ഇ എ നടപടി കൊണ്ട് എണ്ണ വില കുറയുന്നത് യുദ്ധത്തിന്റെ ഒരു നേട്ടമായി അദ്ദേഹം ചിത്രീകരിച്ചു.
ഓരോ അംഗരാജ്യവും അവരുടെ കരുതൽ ശേഖരം അനുസരിച്ചു എണ്ണ നൽകും. 90 ദിവസത്തെ കരുതൽ ശേഖരമുള്ള രാജ്യങ്ങൾക്കു മാത്രം അംഗത്വമുള്ള ഐ ഇ എയിൽ ഇന്ത്യ അസോസിയേറ്റ് അംഗമാണ്.
ഐ ഇ എ അംഗങ്ങൾക്കു മൊത്തം 1.2 ബില്യൺ ബാരൽ എണ്ണ കരുതൽ ശേഖരമുണ്ട്. 1974ൽ രൂപം കൊണ്ട ഐ ഇ എ ഇപ്പോൾ ആറാം തവണയാണ് എണ്ണ നൽകുന്നത്.
IEA to release 400 million barrels of oil