
പേർഷ്യൻ ഗൾഫിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ടു എണ്ണക്കപ്പലുകൾ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ഒരാൾ കൊല്ലപ്പെട്ടു.ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇറാഖിൽ നിന്നു 400,000 ബാരൽ എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ഗൾഫിൽ നിന്നു കത്തുന്നത്.
സ്‌ഫോടക വസ്തുക്കൾ നിറച്ച ഇറാൻ ബോട്ടുകളിൽ നിന്നു കപ്പലുകൾക്കു നേരെ ആക്രമണം ഉണ്ടായെന്നു വാർത്താ ഏജൻസികൾ പറഞ്ഞു.
കപ്പലുകളിൽ നിന്നു 38 വിദേശിയരായ ക്രൂ അംഗങ്ങളെ രക്ഷിച്ചെന്നു ഇറാഖി പോർട്സ് കമ്പനി ഡയറക്റ്റർ ജനറൽ ഫർഹാൻ അൽ ഫർട്ടൂസി പറഞ്ഞു.
കപ്പലിനു ചുറ്റുമുള്ള വെള്ളത്തിൽ തീയാളുന്നതു ദൃശ്യങ്ങളിൽ കാണാമെന്നു സി എൻ എൻ പറഞ്ഞു. അത്ര ശക്തമായ എണ്ണ ചോർച്ച ഉണ്ടായിട്ടുണ്ട്.
സിഫിറോസ് എന്ന കപ്പൽ മാൾട്ടയുടെ കൊടിയാണ് പറത്തിയിട്ടുള്ളത്. ഗ്രീസിലുള്ള ഒരു കമ്പനിയാണ് ഉടമ. സഫേസ വിഷ്‌ണു എന്നു പേരുള്ള രണ്ടാമത്തെ കപ്പലിൽ മാര്ഷൽ ദ്വീപുകളുടെ പതാകയാണ് കാണുന്നത്. ആ കപ്പലിന്റെ ഉടമ യുഎസിലെ സഫേസ ട്രാൻസ്‌പോർട്ട് ആണ്.
ഇറാഖിലെ ബസ്രയ്ക്കു സമീപം ഫോ തുറമുഖത്തു ഇറാഖ് ജലാതിർത്തിയിലാണ് ആക്രമണം നടന്നത്.
2 oil tankers explode in Gulf