
ഫെബ്രുവരി 28നു ആരംഭിച്ച യുഎസ്-ഇസ്രയേലി ആക്രമണങ്ങളിൽ ഇറാനിൽ 1,300 സിവിലിയന്മാർ കൊല്ലപ്പെട്ടെന്നു യുഎന്നിലെ ഇറാൻ അംബാസഡർ ആമിർ സായിദ് ഇരവാനി പറഞ്ഞു. അവർ 9,669 സിവിലിയൻ സൈറ്റുകൾ നശിപ്പിച്ചു.
അതിൽ 7,943 എണ്ണം വീടുകളാണ്. 1,617 വാണിജ്യ കേന്ദ്രങ്ങൾ, 32 മെഡിക്കൽ-ഫാർമ സ്ഥാപനങ്ങൾ, 65 സ്കൂളുകൾ, 13 റെഡ് ക്രെസന്റ് കെട്ടിടങ്ങൾ, നിരവധി എനർജി കേന്ദ്രങ്ങൾ ഇവയൊക്കെ ഉൾപെടുന്നുവെന്നു അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
"അവർ കരുതിക്കൂട്ടി സിവിലിയന്മാരെയും സിവിലിയൻ സ്ഥാപനങ്ങളെയും ആക്രമിക്കയാണ്. അന്താരാഷ്ട്ര നിയമങ്ങളെ അവർ ആദരിക്കുന്നില്ല. ഈ കുറ്റകൃത്യങ്ങൾ നടത്താൻ അവർക്കൊരു മടിയുമില്ല. ജനനിബിഡ മേഖലകൾ ആക്രമിക്കാൻ അവർക്കൊരു ബുദ്ധിമുട്ടുമില്ല."
ഇന്ധന ഡിപ്പോകൾ ആക്രമിക്കുമ്പോൾ ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം ആളുകളെ രോഗികളാക്കുന്നുവെന്നു ഇരവാനി പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായ രോഗബാധ ഉണ്ടാവുന്നുവെന്നു റെഡ് ക്രസന്റ് പറയുന്നു.
ശനിയാഴ്ച്ച രാവിലെ ടെഹ്റാൻ മെഹ്റാബാദ് വിമാനത്താവളം ആക്രമിച്ചു, നിരവധി സിവിലിയൻ വിമാനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. ഹോർമോസ്ഗൺ പ്രവിശ്യയിൽ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് തകർത്തോടെ 30 ഗ്രാമങ്ങളിൽ കുടിവെള്ളം എത്താതായി.
Iran envoy cites mass civilian deaths